ആദ്യം കിട്ടിയത് 7000 രൂപ, പിന്നീട് അത് കൂടിക്കൂടി വന്നു… ഇപ്പോൾ നല്ല വരുമാനം ലഭിക്കുന്നുണ്ട്… ഒരുപാട് സന്തോഷമുണ്ട് ; മൃദുല വിജയ്…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ദമ്പതികൾ ആണ് മൃദുല വിജയും യുവ കൃഷ്ണയും. അതുകൊണ്ടുതന്നെ ഇരുവരുടെയും വിവാഹ വാർത്ത സോഷ്യൽ മീഡിയ വേണ്ടുവോളം കൊണ്ടാടുകയും ചെയ്തു. വിവാഹത്തിനു ശേഷവും മൃദുലയും യുവ കൃഷ്ണയും അഭിനയ ജീവിതത്തിന്റെ തിരക്കിൽ തന്നെ ആയിരുന്നു. എന്നാൽ മകൾ ധ്വനിമോൾ ജീവിതത്തിലേക്ക് വന്നതോടെ മൃദുല താൽക്കാലികമായി മിനിസ്ക്രീനിൽ നിന്നും വിട്ടു നിൽക്കുകയാണ്. എങ്കിലും യൂട്യൂബിൽ മൃദുല സജീവമാണ്. മകളുടെ വിശേഷങ്ങൾ പങ്കു വച്ചു കൊണ്ട് മൃദുല യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്.

Screenshot 79

ഇപ്പോൾ ഇതാ തങ്ങൾക്ക് യൂട്യൂബിൽ നിന്ന് വരുമാനം കിട്ടിത്തുടങ്ങി എന്ന സന്തോഷ വാര്ത്ത മൃദുല പങ്ക് വയ്ക്കുകയുണ്ടായി. ആദ്യം പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്ന് തന്നെ വലിയൊരു തുക വരുമാനമായി ലഭിച്ചതായും അതിൽ വളരെയധികം സന്തോഷമുണ്ടെന്നും കഴിഞ്ഞ ദിവസം മൃദുല പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ആദ്യം ലഭിച്ചത് 7000 രൂപയാണ്.100 ഡോളർ ആകുമ്പോഴാണ് നമുക്ക് പണം പിൻവലിക്കാൻ കഴിയുകയെന്ന് മൃദുല പറയുന്നു. ആദ്യം ഒരു വീഡിയോ പോസ്റ്റ് ചെയ്ത് കുറച്ചു നാൾ കഴിഞ്ഞതിനു ശേഷമാണ് അടുത്ത വീഡിയോ പോസ്റ്റ് ചെയ്തത്. തങ്ങളുടെ ആദ്യ വീഡിയോയ്ക്ക് തന്നെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞു. അങ്ങനെയാണ് 7000 രൂപ ലഭിച്ചതെന്ന് മൃദുല പറയുന്നു.

Screenshot 78

ഇപ്പോൾ യൂട്യൂബിലൂടെ നല്ലൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. വീഡിയോയുടെ എഡിറ്റിങ്ങും മറ്റുകാര്യങ്ങളും തങ്ങൾ സ്വയം ആണ് ചെയ്യുന്നതെന്ന് നടി പറഞ്ഞു. വലുതായി മോശം കമന്റുകൾ വരാറില്ല. എല്ലാ കമന്റുകളും കൃത്യമായിത്തന്നെ നോക്കാറുണ്ട്. മാറ്റം വരുത്തണമെന്ന് തോന്നുന്നതൊക്കെ മാറ്റാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.