
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന ടീ വീ പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ കൊച്ചി സ്വദേശിയായ ടെലിവിഷന്‍ അവതാരിക ആണ് രഞ്ചിനി ഹരിദാസ്. അവതരണ കലക്ക് സ്വന്തമായി ഒരു ശൈലി കൊണ്ട് വന്ന ഇവര്‍ മലയാളി കുടുംമ്പ പ്രേക്ഷകര്‍ക്കിടയില്‍ ചിര പരിചിതമായ മുഖമാണ്.

ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ ബിഗ്ഗ് ബോസ്സ് സീസ്സണ് 1 ലും ഒരു മത്സരാര്‍ത്ഥി ആയിരുന്നു ഇവര്‍. ഇതോട് കൂടി ഇവരുടെ പ്രശസ്തി ഇരട്ടിക്കുകയും ചെയ്തു. നടി മോഡല്‍ എന്ന രീതിയിലും കഴിവ് തെളിയിച്ച ഇവര്‍ ഒരു സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റ് എന്ന നിലയിലും പ്രശസ്ത ആണ്.

അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ ഒരേ സമയം വിമര്‍ശനങ്ങളും അഭിനന്ദങ്ങളും എറ്റ് വാങ്ങിയ ഇവര്‍ തൻ്റെ നിലപാടുകള്‍ പറയുന്നതിലും അതില്‍ ഉറച്ചു നില്‍ക്കുന്നതിലും ഒരു കാലത്തും വൈമുഖ്യം കാണിക്കാറില്ല. സ്ത്രീകള്‍ അഡ്രെസ്സ് ചെയ്യുന്ന പ്രശ്നങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ ഒരു കാലത്തും രഞ്ജിനി പിന്നോട്ട് പോയിട്ടില്ല.

ഇത്തരം തുറന്ന നിലപാടുകളുടെ പേരില്‍ പലപ്പോഴും സോഷ്യല്‍ ഓഡിറ്റിങ്ങിന് പോലും വിധേയ ആയിട്ടുണ്ട്. ഇഷ്ടപ്പെടുന്നവര്‍ ഒരുപാട് ഉള്ളത് പോലെ തന്നെ വിര്‍ച്വല്‍ മീഡിയ ശത്രുക്കളും രഞ്ജിനിക്ക് ഒരുപാട് ഉണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടങ്ങള്‍ക്ക് പലപ്പോഴും കൂട്ടംചേര്‍ന്നുള്ള ആക്രമണങ്ങള്‍ക്ക് ഇവര്‍ വിധേയ ആകേണ്ടി വരാറുണ്ട്.

കഴിഞ്ഞ ദിവസ്സം ഇവര്‍ പങ്ക് വച്ച ഒരു ചിത്രത്തിന് താഴെ ചില സാമൂഹിക വിരുദ്ധര്‍ മോശം കമന്റുകള്‍ ഇട്ടിരുന്നു. രഞ്ചിനി ഹരിദാസ് ഒരു നായക്കുട്ടിയോടൊപ്പം ഒരു ചിത്രം ഇട്ടിരുന്നു. ഇതിന് താഴെ ആണ് ഒരാള്‍ വന്നു ഇവളുടെ സ്വഭാവം അറിയണമെങ്കില്‍ ഈ ലിങ്ക് തുറക്കൂ എന്ന് കമന്റ് ചെയ്തത്.

ഉടന്‍ തന്നെ രഞ്ചിനിഅതിനു മറുപടി നല്കി. തന്നെ കുറിച്ച് അറിയണമെങ്കില്‍ നേരില്‍ വരണം അതുപോലെ ‘മറ്റൊരു കൂത്തിപ്പട്ടിയുടെ രോദനം’ എന്ന് മറ്റൊരാള്‍ കമന്റ് ഇട്ടു. അതിനും രഞ്ചിനി മറുപടി നല്കി. പബ്ലിക് പ്ലാറ്റ്ഫോമിലൂടെ മോശമായി കമന്റ് ഇടുന്നതാണോ നിങ്ങളുടെ സംസ്കാരം എന്ന് ഉടന്‍ തിരിച്ചു ചോദിക്കുകയും ചെയ്തു. ഈ കമന്റുകള്‍ ആരാധകര്‍ പെട്ടന്നു തന്നെ ഏറ്റെടുത്തു.
