കായംകുളം കൊച്ചുണ്ണിയിലെ നായിക പ്രിയ ആനന്തിനെ ഓര്‍മയില്ലേ ?

തമിഴ് നാട്ടില്‍ ജനിച്ചു വളര്‍ന്ന പ്രിയ ആനന്ത് കൊളീവുഡ് ഇന്‍റസ്ട്രിയിലെ അറിയപ്പെടുന്ന മൂല്യമുള്ള നടിയും അറിയപ്പെടുന്ന മോഡലുമാണ് . തമിഴ് തെലുങ്ക് സിനിമാ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ 2008 ല്‍ ആണ് ആദ്യമായി മോഡലിങ് രംഗത്തേക്ക് എത്തുന്നത്. 2009 ല്‍ പുറത്തിറങ്ങിയ വാമനന്‍ ആയിരുന്നു ആദ്യ ചിത്രം.

മലയാളത്തിലും ഒട്ടനവധി മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച നടി ആയിരുന്നു ഇവര്‍. ചെയ്ത്തതൊക്കെയും വളരെ ബോള്‍ഡ് ആയ വേഷങ്ങള്‍ ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ട് തന്നെ പ്രിയ അനന്ത് മലയാളത്തില്‍ വേഗം ശ്രദ്ധിക്കെപ്പെടുകയും ചെയ്തു.

ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയത് പൃഥ്വിരാജ് നായകനായ എസ്രയും നിവിന്‍ പോളി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം കായങ്കുളം കൊച്ചുണ്ണിയും ആയിരുന്നു. രണ്ട് വ്യറ്റസ്ഥ തലത്തിലുള്ള അഭിനയം ആയിരുന്നു ഇവര്‍ രണ്ട് ചിത്രങ്ങളിലും കാഴ്ച വച്ചത്. കയംകുളം കൊച്ചുണ്ണിയിലെ കരുത്തയായ പെണ്ണിന്റെ കഥാപാത്രം പ്രിയ അനന്ത് അവിസ്മരണീയമാക്കി.

എസ്രയിലെ ബോള്‍ഡ് ലുക്കുള്ള ക്യാരക്ടര്‍ ഇവരെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സുപരിചിത ആക്കുകയും ചെയ്തു. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനച്ചിട്ടുള്ളൂ എന്ന് പറയുമ്പോഴും ചെയ്തവയൊക്കെയും മികച്ചവ ആക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഇവര്‍ മിക്കപ്പോഴും നിരവധി ചിത്രങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. കൂടുതലും ഗ്ലാമറസ് ചിത്രങ്ങള്‍ ആയതുകൊണ്ട് തന്നെ ഇവയൊക്കെയും സമൂഹ മാധ്യമത്തിലെ ആരാധകരെ തൃപ്തിപ്പെടുത്തുന്നവ തന്നെ. ഇവര്‍ ഷെയര്‍ ചെയ്ത ഗ്ലാമറസ് ചിത്രങ്ങളൊക്കെയും വളരെ വേഗം സൈബര്‍ ഇടത്തിലെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഗ്ലാമറസ് ആയ ചിത്രങ്ങളൊക്കെയും ഇന്‍റഗ്രാമിലും മറ്റും വൈറൽ ആവുകയും ചെയ്തു.

Leave a Reply

Your email address will not be published.