വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടിയാണ് ജോളി ചിറയത്ത്. സ്ഥ്രേകളായ നടിമാര് അമ്മ വേഷങ്ങളിലേക്ക് മാത്രം ഒതുങ്ങി പോകുന്നതിനെക്കുറിച്ച് നടി അടുത്തിടെ സംസാരിക്കുകയുണ്ടായി.
ഐശ്വര്യാറായി ഇപ്പോഴും മെയിൻ ഹീറോയിൻ വേഷം ചെയ്യുമ്പോൾ അവരുടെ പ്രായമുള്ള മറ്റു നടിമാർ അമ്മ വേഷത്തിൽ ഒതുങ്ങുകയാണ് ചെയ്യുന്നത്. സമൂഹത്തിന്റെ മനോഭാവത്തിന്റെ പ്രശ്നമാണ്. സ്ത്രീകൾക്ക് പല പ്രശ്നങ്ങളും ആവശ്യങ്ങളും ഇഷ്ടങ്ങളും ഉണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങൾ എല്ലാം വരണം. എന്നാൽ അതുപോലുള്ള സ്ക്രിപ്റ്റുകൾ ആരാണ് ചെയ്യേണ്ടതെന്ന് ജോളി ചോദിക്കുന്നു.
സിനിമ ഇൻഡസ്ട്രിയൽ കൂടുതലും ആണുങ്ങളാണ് ഉള്ളത്. അവരുടെ കഥകളോ അവരുടെ കാഴ്ചപ്പാടിലൂടെയോ ആണ് കഥകൾ വരുന്നത്. അവർ മനസ്സിലാക്കിയിരിക്കുന്ന സ്ത്രീകളെയാണ് അവർ അവതരിപ്പിക്കുന്നത്. എന്നാൽ ഒരു സ്ത്രീ അങ്ങനെ മാത്രമല്ല എന്ന് പറയാനുള്ള ഉത്തരവാദിത്വം സ്ത്രീകൾക്കാണ്. പക്ഷേ അത് സംഭവിക്കുന്നില്ല. അതിന്റെ കാരണം നന്നായി പണം ഇറക്കിയുള്ള കളിയാണ് ഇത് എന്നതാണ്.
ഒരു താര ശരീരത്തെ ആണ് പ്രതീക്ഷിക്കുന്നത്. താരത്തെ വെച്ചാണ് ബിസിനസ് ഉണ്ടാകുന്നത്. അതുകൊണ്ട് ഒരു പരീക്ഷണത്തിന് തയ്യാറാകില്ല. മഞ്ജു വാര്യരും പാർവതിയും ഒക്കെ അങ്ങനെയുള്ളവരാണ്. അതുപോലുള്ള താരങ്ങളെ വെച്ച് സിനിമ ചെയ്യുകയും അത് വിജയിക്കുകയും ചെയ്യുന്നുണ്ട്. രൂപ ഭംഗി ഉൾപ്പെടെ പലതും നോക്കിയാൽ മാത്രമേ ഒരു സിനിമ ഓടുകയുള്ളൂ. മാർക്കറ്റിങ്ങിന് ആവശ്യമായ ഒരു താര ശരീരം വേണം. അങ്ങനെ വരുമ്പോൾ ഐശ്വര്യ റായിയെ പോലുള്ളവർക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ ഒന്നും അത് ആരുടെയും കുറ്റമല്ലെന്നും ജോളി കൂട്ടിച്ചേർത്തു.