ദിലീപ് അങ്ങനെ ഒന്നും ചെയ്തിട്ടില്ല…ദിലീപ് എന്താണെന്ന് എനിക്കറിയാം… പരസ്യ പ്രതികരണവുമായി നടൻ റിയാസ് ഖാൻ…

വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് റിയാസ് ഖാൻ. മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും റിയാസ്ഖാൻ വളരെ സജീവമാണ്. അദ്ദേഹം സിനിമയിൽ എത്തിയിട്ട് 31 വർഷം കഴിഞ്ഞിരിക്കുന്നു. തന്റെ സിനിമാ ജീവിതത്തിനിടയിൽ മറക്കാൻ കഴിയാത്ത നിരവധി കാര്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറയുന്നു.  മലയാളത്തിൽ ആദ്യമായി ഒരു സിനിമ അഭിനയിച്ചു കഴിഞ്ഞതിനു ശേഷം ഒരു ഗ്യാപ്പ് വന്നിരുന്നു. പിന്നീട് ശ്രദ്ധിക്കപ്പെടുന്നത് ബാലേട്ടനിലൂടെയാണ്. ഒരു തമിഴ് സിനിമ കണ്ടിട്ടാണ് ബാലേട്ടനിലേക്ക് വിളി വരുന്നത്. കരിയറിൽ ബാലേട്ടൻ ഒരു ബ്രേക്ക് ആയി.

Screenshot 61

പല ഭാഷകളിൽ ആ സിനിമ റീമേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല . തെലുങ്കിൽ മാത്രമാണ് അത് റീമേക്ക് ചെയ്യാൻ പറ്റിയത്. ആ ചിത്രത്തിന്റെ തെലുങ്ക് പതപ്പിലും അഭിനയിച്ചു. അവിടെയും ശ്രദ്ധിക്കപ്പെടാൻ കാരണം ബാലേട്ടനാണ്.

 തനിക്ക് നാടൻ ദിലീപുമായി വളരെ അടുത്ത സൗഹൃദമാണ് ഉള്ളതെന്ന് റിയാസ് ഖാൻ പറയുന്നു. ടു കൺട്രീസ് എന്ന ചിത്രത്തിലെ വേഷം ചെയ്യാൻ കാരണം ദിലീപ് ആണ്. കൊച്ചി എയർപോർട്ടിൽ നിൽക്കുമ്പോഴാണ് ദിലീപിന്റെ കോൾ വരുന്നത്. വളരെ വർഷങ്ങളായുള്ള സൗഹൃദമാണ്. ആ ചിത്രത്തിൽ വലിയ ഒരു വേഷം അല്ലെങ്കിൽ പോലും തന്നെക്കൊണ്ട് ചെയ്യിക്കാമെന്ന് പറയുന്നത് ദിലീപ് ആണെന്ന് റിയാസ് ഖാൻ പറയുന്നു.

Screenshot 60

ദിലീപിന്റെ സിനിമകളിൽ പ്രധാനപ്പെട്ട കഥാപാത്രം മുതൽ ചെറിയ വേഷങ്ങൾ വരെ ചെയ്തിട്ടുണ്ട്. ചെറുതാണെങ്കിലും താൻ അദ്ദേഹത്തിന്റെ സിനിമയിൽ വേണമെന്ന് അദ്ദേഹം പറയാറുണ്ട്.

അതിരുകളില്ലാത്ത സ്നേഹമാണ്. ആ സ്നേഹത്തിനെക്കുറിച്ച് പറയാൻ പറ്റില്ല. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നന്നായി അറിയാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മുഖത്ത് നോക്കി മനസ്സിലാക്കാം. ദിലീപ് വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്. ദിലീപ് എന്താണെന്ന് നന്നായി അറിയാം അദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഒന്നും അദ്ദേഹം ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും റിയാസ് ഖാൻ പറഞ്ഞു.