കമല ഹാസ്സൻ്റെ മകള്‍ ശ്രുതി ഹാസ്സന്റെ പുത്തന്‍ ഫോട്ടോ ഷൂട്ടും, കമന്‍റുകളും.

കമല്‍ ഹാസ്സൻ്റെയും സരികയുടെയും മകളായി 1986 ജനുവരി 28നു ജനിച്ച ശ്രുതി ഹാസ്സന്‍ ഒരു ബാല താരം ആയിട്ടാണ് സിനിമയില്‍ എത്തിയത്. കമലഹാസ്സന്‍ പോലൊരു അഭിനയ കുലപതിയുടെ മകള്‍ എന്ന ലേബല്‍ തന്നെ ഈ നടിക്ക് മറ്റാര്‍ക്കും ലഭികാത്ത ഒരു അംഗീകാരം തന്നെ ആയിരുന്നു.

കമലഹാസന്‍ തന്നെ സംവിധാനം നിര്‍വഹിച്ച ഹേ റാം ആയിരുന്നു ആദ്യ ചിത്രം. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ശ്രുതി ഹാസ്സന്‍ തിളങ്ങിയിട്ടുണ്ട്. വളരെ വേഗം ആസ്വാദകരുടെ ഹൃദയത്തില്‍ ചിറ പ്രതിഷ്ഠ നേടിയ ഇവര്‍ ഒരു ഗായിക കൂടി ആണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കരസ്ഥമാക്കിയ്ട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും തന്‍റെ ചിത്രങ്ങളും പുതിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോകളും മുടങ്ങാതെ അപ്ഡേറ്റ് ചെയ്യാറുള്ള ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വലിയ ആരാധക സമൂഹത്തെ തന്നെ കൂടെ കൂട്ടിയിട്ടുള്ള ശ്രദ്ധിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ സെലിബ്രറ്റി കൂടി ആണ്.

ആരാധകരുടെ ചോദ്യങ്ങള്‍ക്കും കമന്‍റുകള്‍ക്കും കൃത്യമായി മറുപടി കൊടുക്കന്നതിലും ഇവര്‍ വിമുഖത കാണിക്കാറില്ല . അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പങ്ക് വയ്ക്കുന്ന പല ചിത്രങ്ങളും നിരവധി ആളുകളുടെ അഭിനന്ദനങ്ങൾക്ക് കാരണം ആയിരുന്നു.

നിരവധി ആളുകള്‍ നല്ല രീതിയില്‍ കമന്‍റ് ചെയ്യുമ്പോള്‍ പലരും നെഗറ്റീവ് ആയ് കമന്‍റുകളും ഇടാറുണ്ട്. അവര്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ അടിയില്‍ ഒന്നും ഇട്ടിട്ടില്ലേ എന്നാണ് ഒരു വിഭാഗം ആളുകള്‍ക്ക് അറിയേണ്ടത്. സമൂഹ മാധ്യമങ്ങളില്‍ മറ്റുള്ളവരെ മാനസ്സികമായി തളര്‍ത്താന്‍ ചിലര്‍ കച്ച കെട്ടി ഇറങ്ങുന്നത് ഇപ്പോള്‍ പതിവാണ്.

Leave a Reply

Your email address will not be published.