ഇഷ്ടപ്പെട്ടയാളെ കാണുമ്പോൾ കെട്ടിപ്പിടിക്കുന്നതിലും കവിളില്‍ ഉമ്മ കൊടുക്കുന്നതിലും എന്താണ് തെറ്റ്… അതൊന്നും കണ്ടിട്ട് ഭർത്താവ് സുനിച്ചൻ ഒന്നും പറഞ്ഞില്ല… പക്ഷേ കൂട്ടുകാരി സിമിയോട് അദ്ദേഹം ഒരു കാര്യം പറഞ്ഞു… മഞ്ജു പത്രോസ്…

വെറുതെയല്ല ഭാര്യ എന്ന ടെലിവിഷൻ ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച വ്യക്തിയാണ് മഞ്ജു പത്രോസ്. പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി വലതും ചെറുതുമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച മഞ്ചു ബിഗ് ബോസിൽ എത്തിയതോടെ അവരെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങൾ ഉയർന്നു. മഞ്ജു സോഷ്യൽ മീഡിയയിൽ രൂക്ഷമായി ആക്രമിക്കപ്പെട്ടു. ബിഗ് ബോസിൽ പങ്കെടുത്തത് തന്റെ കുടുംബജീവിതത്തിൽ  വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ഭർത്താവുമായി വേർപിരിയലിന്റെ വക്കിൽ പോലും എത്തിയെന്നുള്ള വാർത്തകൾ പ്രചരിച്ചു. ഇതേക്കുറിച്ച് മഞ്ജു ഒരു ടെലിവിഷൻ ചാനലിൽ അതിഥിയായി എത്തിയപ്പോൾ മനസ്സ് തുറന്നു.

Screenshot 57

ബിഗ് ബോസിൽ പോയത് ജീവിതത്തിൽ വലിയ ദോഷങ്ങൾ ഉണ്ടാക്കിയെന്ന് മഞ്ജു സമ്മതിക്കുന്നു. ഒരു അവസരം ലഭിച്ചപ്പോൾ വളരെ താല്പര്യത്തോടെയും സന്തോഷത്തോടെയും ആണ് ആ ഷോയിലേക്ക് പോയത്. കടം കൊണ്ട് ജീവിതം വല്ലാതെ ബുദ്ധിമുട്ടി നിൽക്കുമ്പോഴാണ് ബിഗ് ബോസിൽ അവസരം ലഭിക്കുന്നത്.  49 ദിവസം ഹൗസിനുള്ളിൽ നിന്നു. അത് കരിയറിന് വലിയ ദോഷമാണ് ചെയ്തത്. അതിനുമുന്‍പുവരെ മാസത്തിൽ രണ്ട് സിനിമകൾ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാൽ ബിഗ്ബോസിൽ പോയതോടെ അവസരങ്ങൾ കുറഞ്ഞു.

താൻ ഫുക്രിവിന് ഉമ്മ കൊടുത്തത് വളരെ മോശമായ തരത്തിൽ പ്രചരിക്കപ്പെട്ടു. ഇഷ്ടമുള്ള ഒരാളെ കാണുമ്പോൾ കെട്ടിപ്പിടിക്കുന്നതോ കവിളിൽ ഉമ്മ കൊടുക്കുന്നതിലോ എന്താണ് തെറ്റ് എന്ന് മഞ്ജു ചോദിക്കുന്നു. അത് ഒരു തെറ്റായി കാണുന്നില്ല. 

 ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ആദ്യം വിളിച്ചത് മകനെയാണ്. അപ്പോൾ മകൻ പറഞ്ഞത് യൂട്യൂബ് നോക്കണ്ട എന്നാണ്. അതിന്റെ കാരണം ഫോണിൽ നോക്കിയപ്പോഴാണ് മനസ്സിലായത്.

ഫുക്രുവിന്റെ മടിയിൽ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതും പല ആങ്കിളുകളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ വളരെ മോശമായിട്ടാണ്  യൂട്യൂബിൽ ഉണ്ടായിരുന്നത്. പക്ഷേ ഇതൊന്നും കണ്ടിട്ടും ഭർത്താവ് സുനച്ചൻ ഒന്നും പറഞ്ഞില്ല. തന്റെയും സുനിച്ചന്‍റെയും  വിവാഹമോചനം ഉണ്ടാകും എന്ന തരത്തിൽ പോലും വാർത്തകൾ പ്രചരിച്ചു. തന്റെ സുഹൃത്തായ സിമിയോട് അവൾ അവിടെ പോയി എന്തൊക്കെയാണ് കാണിക്കുന്നത് എന്ന് പുള്ളി ചോദിച്ചു. ഭർത്താവ് എന്ന നിലയിൽ അദ്ദേഹത്തിന് വല്ലാത്ത വിഷമം ഉണ്ടായി. ബിഗ് ബോസിലെ വിവാദങ്ങൾ അടങ്ങിയതിനുശേഷം ആണ് താൻ ഭർത്താവിനെ നേരിൽ കാണുന്നതെന്നും മഞ്ജു പറയുന്നു.