അവസരങ്ങള്‍ക്കു വേണ്ടി പലര്‍ക്ക് മുന്നിലും മടിക്കുത്ത് അഴിക്കേണ്ടി വന്നിട്ടുണ്ട് ! ശ്രീറഡ്ഡി തുറന്ന് പറയുന്നു.

സിനിമാ മേഖലയിലെ ചൂഷങ്ങള്‍ എല്ലാ കാലത്തും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം തന്നെ ആണ്. പുരുഷാധിപത്യ മേഖല ആണ് സിനിമ എന്ന് പോലും പലരും പരാതി പറയാറുമുണ്ട്. മറ്റ് തൊഴില്‍ മേഖലയെ അപേക്ഷിച്ച് സ്ത്രീകളെ ശരീര ചൂഷണത്തിന് വിധേയമാക്കുന്നതില്‍ ഏറ്റവും അധികം പരാതി കേള്‍ക്കുന്നത് സിനിമാ ഫീല്‍ഡില്‍ നിന്നു തന്നെ ആണ് എന്നത് പരസ്യമായ രഹസ്യമാണ്.

ഇന്‍ഡ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പണക്കിലുക്കം ഉള്ള ഇന്‍റസ്ട്രി ആണ് തെലുങ്ക് സിനിമാ മേഖല. അവിടെ ഉയര്‍ന്നു വരുന്ന വിവാദങ്ങളില്‍ ഏറ്റവും അധികം മുഴങ്ങി കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് ശ്രീ റഡ്ഡിയുടേത്. ടെലിവിഷന്‍ ഇന്‍റസ്ട്രിയില്‍ നിന്നും ആണ് ഇവര്‍ സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്.

തന്നെ പലരും ശാരീരികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പലപ്പോഴായി ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമാ ചേംബറിന്റെ മുന്നില്‍ പോലും അര്‍ദ്ധനഗ്നയായി തൻ്റെ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവന്‍ ചര്‍ച്ച ആയ ഒരു പ്രതിഷേധ പ്രകടനം ആയിരുന്നു അത്.

എന്നാല്‍ ഇവരുടെ ഇത്തരം തുറന്ന് പറച്ചിലുകള്‍ സിനിമാ മേഖലയില്‍ അവസ്സരങ്ങള്‍ കുറക്കുന്നതിനും ഒറ്റപ്പെടുത്തുന്ന തരത്തിലേക്ക് അത് മരുന്നതിനും കാരണം ആയിട്ടുണ്ട് . ഇവര്‍ പറയുന്നതിന് പിന്നിലെ വാസ്തവം ഇന്നും വ്യക്തമല്ല. തെലുങ്ക് സിനിമാ ലോകത്ത് തുടരണമെങ്കില്‍ ശരീരം പങ്ക് വയ്ക്കണമെന്ന് ഇവര്‍ പറഞ്ഞത് വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഒരുപിടി ശത്രുക്കളെയും സൃഷ്ടിച്ചെടുക്കുന്നതില്‍ ഇവരുടെ അഭിപ്രായ പ്രകടനങ്ങള്‍ കാരണം ആയി.

ഒരിയ്ക്കലും ജനറലൈസ് ചെയ്ത് സംസാരിക്കേണ്ട ഒന്നല്ല ഇത്തരം അഭിപ്രായങ്ങള്‍ എന്ന് പലരും പറയുണ്ടായി. അനാവശ്യമായ അഭിപ്രായ പ്രകടങ്ങളിലൂടെ തരം അവരുടെ തന്നെ കുഴി തോണ്ടിയതായും പലരും അഭിപ്രായപ്പെട്ടു. എന്തായാലും ഇവര്‍ ഇപ്പോള്‍ തെലുങ്ക് സിനിമാ വേദിയില്‍ അത്ര സജീവമല്ല.

Leave a Reply

Your email address will not be published.