ജീവിതത്തിൽ കണ്ണടച്ച് തീരുമാനങ്ങൾ എടുത്തു… സഹോദരിയോട് പോലും അത് പറഞ്ഞില്ല… എത്രനാൾ ജീവിച്ചിരിക്കുമെന്ന് അറിയില്ല… ഗീതി സംഗീത…

നടി ഗീതി സംഗീത തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച്  ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കെടുക്കവേ
മനസ് തുറന്ന് സംസാരിക്കുകയുണ്ടായി. ചെറുപ്പം മുതൽ തന്നെ എല്ലാ കാര്യങ്ങളും അമ്മയോട് പറയുമായിരുന്നു. പിറകെ നടക്കുന്ന ബോയ്സിനെ കുറിച്ച് പോലും അമ്മയ്ക്ക് അറിയാമായിരുന്നു. അത്ര അടുത്ത സുഹൃത്തുക്കളായിരുന്നു. പതിനേഴാമത്തെ വയസ്സിലാണ് അമ്മ മരിക്കുന്നത്. അതോടുകൂടി ലോകം അവസാനിച്ചു എന്ന് തോന്നി. അമ്മയെ ഇപ്പോഴും  മിസ്സ് ചെയ്യുന്നുണ്ട്. അച്ഛൻ മരിച്ചിട്ട് 10 വർഷത്തോളമാകുന്നു സഹോദരി മാത്രമാണ് ഇപ്പോൾ ഉള്ളത്.

Screenshot 43

വെറുമൊരു ഹൗസ് വൈഫ് ആയി വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കി എല്ലാവരെയും പോലെ ജീവിച്ചു മരിക്കേണ്ട സ്ഥലത്ത് നിന്ന് 10 പേർ അറിയുന്ന നിലയിലേക്ക് എത്തിയത് ജീവിതത്തിലേക്ക് കടന്നുവന്ന ആളുകൾ മൂലമാണ്. അവർ കാണിച്ച കാര്യങ്ങളിൽ നിന്നും പുറത്തു വരാൻ  കാണിച്ച ആർജ്ജവമാണ്. 

പലരും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഇഷ്ടമില്ലാത്ത ജീവിതം തുടർന്നുകൊണ്ട് പോകാറുണ്ട്. അങ്ങനെയായിരുന്നു താനും.  ഒരു സാധാരണ കുടുംബത്തിൽ നിന്നുമാണ് സിനിമയിലേക്ക് വരുന്നത്. അച്ഛന് വിഷമം ഉണ്ടാകുമെന്നും, സഹോദരിക്ക് താൻ മൂലം ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും കരുതിയാണ്  ജീവിച്ചത്. എന്നാൽ നമ്മൾ എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന് തിരിച്ചറിവ് വരുമ്പോൾ ഒന്നുകില്‍ ആത്മഹത്യ ചെയ്യുക, അല്ലെങ്കിൽ ഇതിൽ നിന്ന് പുറത്തു കടക്കുക. അപ്പോൾ ആരെന്തു പറഞ്ഞാലും കുഴപ്പമില്ല. ഇത് ജീവിതമാണ് ജീവിക്കേണ്ടത് നമ്മൾ മാത്രമാണ്.

 ജീവിതത്തിൽ കണ്ണടച്ചാണ് പല തീരുമാനങ്ങളും എടുത്തത്. ജോലി രാജിവച്ച കാര്യം സഹോദരിയോട് പോലും പറഞ്ഞില്ല. എത്രനാൾ ജീവിച്ചിരിക്കുമെന്ന് അറിയില്ല. ഇങ്ങനെ ഒരു തിരിച്ചറിവ് വരാൻ കാരണം അമ്മയുടെ പെട്ടെന്നുള്ള മരണമാണ്. ആവശ്യമില്ലാത്ത കാര്യത്തിന് വെറുതെ ടെൻഷൻ അടിക്കുന്നത് എന്തിനാണെന്ന തോന്നല്‍ ഉണ്ടായത് അതോടുകൂടിയാണ്.

ഭർത്താവുമായി ഓരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും,  ഇനി ആവർത്തിക്കില്ല എന്ന് പറയും, എന്നാൽ പിന്നെയും അതുതന്നെ ആവർത്തിക്കും. അത് ആവര്‍ത്തിച്ചതോടെ ഇനി വേണ്ട എന്ന തീരുമാനം എടുത്തു. അപ്പോഴാണ് അച്ഛന്‍ മരണപ്പെടുന്നത്. സഹോദരിക്ക് വേറൊരു ജീവിതമായി. ഇനി
ആർക്കുവേണ്ടിയാണ് സഹിക്കേണ്ടത് എന്ന തോന്നൽ ഉണ്ടായത്
അങ്ങനെയാണ്. അന്നെടുത്ത തീരുമാനത്തിൽ ഇപ്പോഴും അഭിമാനമുണ്ടെന്നും ഗീതി സംഗീത പറഞ്ഞു.