തെറ്റായിട്ട് ഒരു കാര്യവും ചെയ്യുന്നില്ല… പക്ഷേ എടുക്കുന്ന തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്ന് അറിയില്ല… മനസ്സ് തുറന്ന് സ്വാസിക….

സീത എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ കലാകാരിയാണ് സ്വാസിക. പിന്നീട് നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത് സ്വാസിക ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരമാണ് സ്വാസികയുടെ ഏറ്റവും പുതിയ ചിത്രം. സ്വാസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ആദ്യത്തെ
സിനിമയാണ് ചതുരം . മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ സിനിമ.  ഇപ്പോഴിതാ ഇത്തരമൊരു വേഷം തെരഞ്ഞെടുത്തതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വാസിക സംസാരിക്കുകയുണ്ടായി.

Screenshot 29

താൻ എടുക്കുന്ന തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് അറിയില്ലെന്ന് സ്വാസിക പറയുന്നു. അത് ചിലപ്പോൾ തന്റെ സിനിമാ ജീവിതത്തെ ബാധിച്ചേക്കാം . പലരും പറഞ്ഞത് സീരിയലിൽ ലീഡ് റോൾ ചെയ്യുന്നത് കൊണ്ടാണ് സിനിമയിൽ അവസരം ലഭിക്കാത്തത് എന്നാണ്. എന്നാൽ തനിക്ക് വരാനുള്ളതാണെങ്കിൽ അത് വരുക തന്നെ ചെയ്യും എന്നാണ് വിശ്വസിക്കുന്നത് .

സിനിമയാണെങ്കിലും സീരിയൽ ആണെങ്കിലും തെറ്റായിട്ട് ഒരു കാര്യവും ചെയ്യുന്നില്ല.സീരിയലിൽ അഭിനയിക്കുക എന്ന് പറയുന്നത് ഒരു മോശപ്പെട്ട ജോലിയല്ല. അതും ഒരു കലയാണ്.

ചതുരം എന്ന ചിത്രം തനിക്ക് വരാനുള്ളതുകൊണ്ടാണ് അത് തന്നിലേക്ക് എത്തിയത്. അല്ലെങ്കിൽ ഇത്തരം ഒരു കഥാപാത്രം തന്നെ നിർമ്മാതാവോ സംവിധായകനോ ഏൽപ്പിക്കില്ല. മലയാളത്തിൽ നിരവധി നടിമാർ ഉണ്ട്. എന്നിട്ടും അത് കറങ്ങിത്തിരിഞ്ഞ് തന്നിലേക്ക് തന്നെ എത്തിയത് അത് തനിക്ക് മാത്രം ഉള്ളതുകൊണ്ടാണെന്ന് സ്വാസിക  പറയുന്നു.