ചോദിക്കും… ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ല… വല്ലാത്ത ഗതികേടാണ്.. മലയാള സിനിമയിലെ കാസ്റ്റിംഗ് കുറിച്ച് നടിഗീത സംഗീത.

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗീതി സംഗീത. ഇന്ന് മലയാള സിനിമയിൽ പലതും ചെറുതുമായ നിരവധി വേഷങ്ങൾ ചെയ്തു തിളങ്ങുകയാണ് അവർ. തന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ച് അവര്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തുകയുണ്ടായി. സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ചും അവർ മനസ്സ് തുറന്നു.

Screenshot 21

 സിനിമയിൽ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെന്ന് നടി പറയുന്നു. പുതിയ കുട്ടികളുടെ മാതാപിതാക്കൾ തന്നോട് ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്.  ഇഷ്ടമില്ലെങ്കിൽ ആരും ഒന്നിനും നിർബന്ധിക്കില്ലെന്ന് നടി പറയുന്നു. ചിലർ തുറന്നു ചോദിക്കുമെന്ന് മാത്രം. തുടക്കകാലത്ത് തന്നോടും ചിലർ ചോദിച്ചിരുന്നു. അപ്പോൾ അവരോട് താൻ പറഞ്ഞത് താൻ ആ വഴിയല്ല എന്നാണ്. ഉള്ള ജോലി കളഞ്ഞ് ഇഷ്ടം കൊണ്ടാണ് സിനിമയിലേക്ക് വന്നത്. അതുകൊണ്ട് മാന്യമായ  വർക്ക് ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതി അല്ലെങ്കിൽ തന്നെ വിട്ടേക്കൂ  എന്നാണ് പറയാറുള്ളത്. അങ്ങനെ പറഞ്ഞതിനു ശേഷം പിന്നീട് ആരും ചോദിക്കാറില്ല.

 ചിലർ വിളിച്ചിട്ട് ഒരു വർക്ക് ഉണ്ട് പക്ഷേ തനിക്ക് പറ്റിയ വർക്ക് അല്ല എന്ന് പറയും. സിനിമയിൽ എല്ലാ കാര്യങ്ങളും പരസ്യമാണ്. താൻ ഏതുതരത്തിലുള്ള വർക്കാണ് ചെയ്യുന്നത് എന്ന് എല്ലാവർക്കും അറിയാം. ഇൻഡസ്ട്രിയൽ തന്നെക്കുറിച്ച് അറിയാം എന്നുള്ളത് സന്തോഷകരമായ കാര്യമാണ്.

തുടക്കകാലത്ത് വലിയ പ്രതിഫലം ഒന്നും ലഭിച്ചിരുന്നില്ല. നമുക്ക് അവസരം തരുന്നു എന്നായിരുന്നു പലരും പറഞ്ഞത്.  പക്ഷേ ഇതാണ് നമുക്ക് ജീവിക്കാനുള്ള വഴി,  ഇതാണ് തന്റെ ജോലി. മുൻപ് ഉണ്ടായിരുന്ന ജോലി കളഞ്ഞതാണ്. പലപ്പോഴും ബഡ്ജറ്റ് കുറവാണ് എന്ന് പറഞ്ഞാണ് വിളി വരുന്നത്. ബഡ്ജറ്റ് ഉണ്ട് എന്ന് പറഞ്ഞു ഒരു സിനിമ വരണെ എന്നതാണ് ഏറ്റവും വലിയ പ്രാർത്ഥന.

വലിയ പെയ്മെന്റ് ഒന്നും ആഗ്രഹിക്കുന്നില്ല. ക്യാരക്ടർ ആർട്ടിസ്റ്റുകൾക്ക് കൊടുക്കുന്ന പ്രതിഫലം കിട്ടിയാൽ മതി. വർക്ക് ചെയ്തു കഴിഞ്ഞിട്ട് പെയ്മെന്‍റിന് വേണ്ടി വിളിക്കുന്നത് കടം ചോദിക്കാൻ വിളിക്കുന്നത് പോലെയാണ്. അത് വല്ലാത്ത ഗതികേടാണ്. ചിലപ്പോഴൊക്കെ ഇമോഷണലി വല്ലാതെ ബ്രേക്ക് ആവും. ചോദിക്കുന്നത് ചെയ്ത ജോലിയുടെ പൈസയാണ്. ചിലർ വിളിച്ചാൽ എടുക്കില്ല. എന്നെങ്കിലും ശരിയാകും എന്ന് വിശ്വാസമാണ് തനിക്കെന്നും  നടി പറഞ്ഞു.