അന്ന് ഭയങ്കര കുട്ടിക്കളിയായിരുന്നു… പിന്നീട് പ്രൊഫഷണൽ ആയി… ശ്വേതാ മേനോൻ…

അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന നടിയാണ് ശ്വേതാ മേനോൻ.  മമ്മൂട്ടിയുടെ ഒപ്പമാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്  വളരെ വർഷങ്ങൾക്കു ശേഷം പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അത് ശ്വേതയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി മാറി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഈ ചിത്രത്തിലൂടെ നടിയെ തേടിയെത്തി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവം പങ്കു വെച്ചിരിക്കുകയാണ് അവർ.

Screenshot 17

മമ്മൂട്ടിയുടെ ഒപ്പം ആദ്യത്തെ സിനിമ ചെയ്യുമ്പോൾ താൻ കുട്ടിയായിരുന്നു എന്നും ആ സമയത്ത് അദ്ദേഹം വലിയ സ്റ്റാർ ആണെന്ന ചിന്ത തനിക്ക് ഇല്ലായിരുന്നു എന്നും ശ്വേത പറയുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം തനിക്ക് ചോക്ലേറ്റ് തരുമായിരുന്നു. അതിനു വേണ്ടി കാത്തിരിക്കുമായിരുന്നു.

അന്ന് ഭയങ്കര കുട്ടിക്കളി ആയിരുന്നു താൻ. എന്നാൽ പാലേരി മാണിക്യത്തിൽ എത്തിയപ്പോൾ തികച്ചും ഒരു പ്രൊഫഷണല് ആയി മാറി. അന്ന് താൻ വളരെ സീരിയസായി നിൽക്കുമ്പോൾ മമ്മൂട്ടി ഭയങ്കര കുട്ടിക്കളി ആയിരുന്നു. പാലേരി മാണിക്യത്തിൽ അദ്ദേഹത്തിന് നേരെ തന്റെ കഥാപാത്രം തുപ്പുന്ന ഒരു രംഗമുണ്ട്.  ശരിക്കും തുപ്പൽ വന്നിട്ടില്ല എന്നു ശ്വേത പറയുന്നു. മമ്മൂട്ടിയെ നോക്കി ആരെങ്കിലുംകാർക്കിച്ചു തുപ്പുമോ എന്ന് ശ്വേത ചോദിക്കുന്നു. എന്നാൽ താൻ ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അതൊന്നും നോക്കാതെ കഥാപാത്രത്തിൽ നിന്ന് ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്. താൻ അത് ചെയ്യാൻ നോക്കിയെങ്കിലും പറ്റിയില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു.