മമ്മൂക്ക ചീത്ത വിളിച്ചിട്ടുണ്ട്… മമ്മൂട്ടിയെ പുറത്തുവച്ച് കണ്ടാൽ കാണാത്തതുപോലെ ഒളിച്ചു നടന്നു… സംവിധായകൻ ലാൽ ജോസ്..

മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്ത് അരങ്ങേറ്റം കുറിച്ച കലാകാരനാണ് ലാൽ ജോസ്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത പട്ടാളം എന്ന ചിത്രത്തിന് വലിയ തോതിലുള്ള വിമർശനങ്ങൾ കേൾക്കാന്‍ ഇടയായി. 

താൻ ഒരു കോമഡി ചിത്രമായിട്ട് ഒരുക്കിയതാണ് പട്ടാളം എന്ന് ലാൽ ജോസ് പറയുന്നു. എന്നാൽ അതിൽ മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കുന്ന ചില പ്രവർത്തികൾ ആരാധകർക്ക് അനിഷ്ടം ഉണ്ടാക്കിയെന്ന്  ലാൽ ജോസ് പറയുന്നു.

Screenshot 12

മമ്മൂട്ടി കോഴിയുടെ പിറകെ ഓടുന്നതിനെക്കുറിച്ച് അദ്ദേഹത്തിനോട് സംസാരിക്കാൻ വല്ലാത്ത ഭയം ഉണ്ടായിരുന്നു. ആ സീൻ എടുത്തതിനുശേഷം മമ്മൂട്ടി വേറെ പലരോടും ഇതിനെക്കുറിച്ച് പറഞ്ഞതായും ലാൽ ജോസ് ഓർക്കുന്നു.

എന്നാൽ സിനിമ ചിത്രീകരിക്കുമ്പോൾ മമ്മൂട്ടി ഒരു സ്റ്റാർ ആണെന്നോ വലിയ ആളാണെന്നോ ഉള്ള ചിന്ത തനിക്കില്ലായിരുന്നു. അതെല്ലാം മറന്നാണ് സിനിമ ചെയ്യേണ്ടത്. അല്ലെങ്കിൽ ചിലത് ആവശ്യപ്പെടാൻ പറ്റാതെ വരും. ചില സീനുകൾ ചെയ്യുമ്പോൾ തർക്കം ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി ചീത്ത വിളിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ അദ്ദേഹം വാശിപിടിച്ചു നിന്നപ്പോൾ താനും അതേ വാശിയുമായി നിന്നിട്ടുണ്ട്. മറ്റേതെങ്കിലും ഒരു നടൻ ആണെങ്കിൽ അത് ഒരു വൈരാഗ്യമായി മനസ്സിൽ സൂക്ഷിക്കും. എന്നാൽ തന്റെ വാശി എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കി കഴിയുമ്പോൾ അദ്ദേഹം ആ വാശി കളഞ്ഞ് അടുത്തു വന്ന് തോളിൽ കയ്യിടും. അത് അദ്ദേഹത്തിന്റെ മഹത്വമാണ്.

അതേസമയം തന്റെ ജീവിതത്തിൽ വലിയ തിരിച്ചടി ഉണ്ടായ ചിത്രമാണ് പട്ടാളം എന്ന് ലാൽ ജോസ് പറയുന്നു. താൻ ഈ ചിത്രത്തിൽ മമ്മൂട്ടിയെ കോമാളിയാക്കി എന്ന് പലരും പറഞ്ഞു.  ചിലർ ഇത് മമ്മൂട്ടിയോടും നേരിട്ട് പോയി പറഞ്ഞു. ചിത്രത്തിൽ അഭിനയിക്കുമ്പോൾ വളരെ ആസ്വദിച്ചാണ് അദ്ദേഹം അഭിനയിച്ചത് എങ്കിലും ഈ സിനിമ റിലീസ് ചെയ്തതിനുശേഷം അത് മമ്മൂട്ടിയെ വല്ലാതെ ബാധിച്ചു. അദ്ദേഹം കുറച്ചുനാൾ തന്നോട് പിണങ്ങി നടന്നെന്നും മമ്മൂട്ടിയെ പുറത്തു വച്ച് കണ്ടാൽ കാണാത്തതുപോലെ താന്‍ ഒളിച്ചു നടന്നിരുന്നുവെന്നും ലാൽ ജോസ് ഓർക്കുന്നു..