ശരീരം മോഹിച്ചു പലരും തന്നെ വിളിക്കാറുണ്ട് ! കിരണ്‍

തെന്നിന്ത്യന്‍ താരലോകത്തെ നിറ സാന്നിധ്യം ആയിരുന്ന കിരണ്‍ റാത്തോഡിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. അഭിനയ മികവിനെക്കാള്‍ പിശ്ശുക്ക് കാട്ടാതെ മേനീ പ്രദര്‍ശനം നടത്തുന്ന നടി എന്ന നിലയില്‍ ഒരു കാലത്തെ യൂവാക്കളുടെ ഹരം ആയിരുന്നു ഇവര്‍.

ടൂ പീസ്സില്‍ പോലും ക്യാമറക്ക് മുന്നില്‍ എത്താന്‍ മടി കാണിക്കാത്ത ഇവര്‍ നിരവധി ഐറ്റം ഗാനങ്ങളിലും നിറഞ്ഞു നിന്നു. മോഹന്‍ലാല്‍ നായകനായ താണ്ഡവത്തില്‍ നായിക കിരണ്‍ റാത്തോടായിരുന്നു. ചിത്രം പരാജയം ആയിരുന്നെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടു.

താന്‍ ടൂ പീസ്സ് വേഷത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ കിരണ്‍ പറയുണ്ടായി. ഒരുപാട് ആലോചിച്ചതിന് ശേഷം ആണ് താന്‍ അത്തരം ഒരു വേഷം ചെയ്തതെന്നും തന്നെ വളരെ ശ്രമപ്പെട്ടാണ് സംവിധായകന്‍ അതിലേക്ക് കണ്‍വീന്‍സ് ചെയ്യിച്ചതെന്നും അവർ പറയുന്നു.

ഉന്തന്‍ ഉയിര്‍ കോഴി എന്ന ചിത്രത്തിലായിരുന്നു കിരണ്‍ സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ആ വേഷം ധരിക്കുമ്പോള്‍ താന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിരുന്നെന്ന് കിരണ്‍ ഓര്‍ക്കുന്നു. തൻ്റെ ശരീര ഭാരം വല്ലാതെ വര്‍ധിച്ചു നില്‍ക്കുന്ന സമയം ആയിരുന്നു അത്.

എത്രത്തോളം തനിക്ക് ഇത് ചേരുമെന്നുള്ള കാര്യത്തില്‍ പൂര്‍ണമായ വ്യക്തത ഇല്ലായിരുന്നു. ഇത് സ്വീകരിക്കപ്പെടുമോ എന്ന് പോലും ഉറപ്പില്ലായിരുന്നു. പക്ഷേ ആ ഗാനവും സിനിമയും വളരെ ഏറെ ശ്രദ്ധിക്കപ്പെടുകയും തന്നെ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തെന്നും അവര്‍ ഓര്‍ക്കുന്നു.

അതിനു ശേഷം തന്നോടൊപ്പം കിടപ്പറ പങ്കിടണമെന്ന ആഗ്രഹത്തോടെ പലരും വിളിക്കാറുണ്ടെന്നും അതിനു സമ്മതം മൂളാത്തത് കൊണ്ട് തനിക്ക് ഒട്ടനവധി വേഷങ്ങള്‍ നഷ്ടമായി എന്നും ഇവര്‍ അഭിമുഖത്തില്‍ പറയുന്നു. ഇപ്പോള്‍ അത്ര സജീവമല്ലങ്കിലും ഫോട്ടോ ഷൂട്ടുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കിരണ്‍ ഇപ്പൊഴും സജീവമാണ്.

Leave a Reply

Your email address will not be published.