ലൈംഗീകതയെ കുറിച്ച് വിദ്യാ ബാലന്‍ തുറന്നു സംസാരിക്കുന്നു.

വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചുമുള്ള തുറന്ന അഭിപ്രായങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്ന് വരുന്നത് ഒരു പരിഷ്കൃത ജനതക്ക് അഭികാമ്യമായ കാര്യം തന്നെ. അടിച്ചമര്‍ത്തപ്പെടേണ്ട ഒന്നാണ് ലൈംഗീകത എന്ന പൊതു ബോധം തന്നെ കാലഹരണപ്പെട്ട ആശയമാണെന്ന് രഹസ്യമായെങ്കിലും തുറന്നു സംസാരിക്കുന്നവരാണ് എറിയവരും.

മനുഷ്യന്‍റെ പ്രാധമികമായ ഒരു ചോതനയെ അത് അര്‍ഹിക്കുന്ന അര്‍ത്ഥത്തില്‍ അഡ്രസ്സ് ചെയ്യപ്പെടേണ്ടതുണ്ട്. അതിനു ഒരു പരിധി വരെ വളം ആകുന്നത് സോഷ്യല്‍ മീഡിയയും. പലപ്പോഴും പൊതു സമൂഹത്തില്‍ ഏറ്റവും സ്വധീനം ചെലുത്താന്‍ കഴിയുന്ന ഒരു വിഭാഗം പണ്ടും ഇന്നും ചലചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ.

സാധാരണക്കാര്‍ ഏറെയും അനുകരിക്കാന്‍ ശ്രമിക്കുന്നതും അവരെ തന്നെ. ഇത്തരത്തില്‍ അഭിപ്രായം പറയുന്നതില്‍ വേറിട്ട് നില്‍ക്കുന്ന ഒരു സ്ത്രീ പക്ഷ സ്വരമാണ് പ്രശസ്ത ബോളീവുഡ് താരം വിദ്യാ ബാലന്‍റേത്. മലയാളത്തില്‍ വേരുകള്‍ ഉള്ള ഇവര്‍ ദേശീയ തലത്തില്‍ ഏറെ അംഗീകരികപ്പെട്ട ഒരു അഭിനയേത്രി ആണ്.

മലയാളത്തില്‍ ഭാഗ്യം തുണക്കാഞ്ഞിട്ട് കൂടി അര്‍പ്പണ ബോധം ഒന്നു കൊണ്ട് മാത്രം മുഖ്യ ധാരയിലേക്ക് ഉയര്‍ന്ന് വന്നവരാണ് ഇവര്‍. ദേശീയ തലത്തില്‍ വരെ ഇവര്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. അഭിപ്രായങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ ഒരിക്കല്‍ പോലും വൈമുഖ്യം കാണിക്കാത്ത വിദ്യാ ബാലന്റെ ചില തുറന്ന് പറച്ചിലുകള്‍ വളരെ ഏറെ ചർച്ച ആയിരുന്നു.

മനുഷ്യന് വിശപ്പ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗീകതയും . മനുഷ്യന്‍റെ മറ്റൊരു വിശപ്പായ ലൈംഗീകതയെക്കുറിച്ച് എന്തുകൊണ്ടാണ് ആരും തുറന്ന് സംസാരിക്കാത്തതെന്ന് അവര്‍ ചോദിക്കുന്നു. വിവാഹ ബന്ധത്തിനു ശേഷം മാത്രമേ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ എന്ന പാരമ്പര്യ വാദം തന്നെ തെറ്റാണെന്നു അവര്‍ പറയുന്നു.

ഭാരതീയ സംസ്കാരത്തിലെ അത്തരം ആശയങ്ങളോട് തനിക്ക് ഒരിയ്ക്കലും യോജിക്കാനാവില്ല. ഏതായലും ഇവരുടെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ചര്ച്ച ആയ ഇവരുടെ വാദങ്ങള്‍ പലരും ഏറ്റെടുത്തു എന്ന് തന്നെ വേണം കരുതാന്‍.

Leave a Reply

Your email address will not be published.