
ഒരു തിരുവനന്തപുരം ബ്രാഹ്മിണ്‍ കുടുംബത്തില്‍ ജനിച്ച ചന്ദ്രാ ലക്ഷ്മണ് മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ്. സിനിമയോടൊപ്പം സീരിയലുകളില്‍ ഒരേ സമയം തിളങ്ങുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഒരുപക്ഷേ ബിഗ്ഗ് സ്ക്രീനില്‍ ഉള്ളതിനെക്കാള്‍ ഇവരുടെ കഴിവുകള്‍ ഉപയോഗിക്കപ്പെട്ടത് മിനി സ്ക്രീനില്‍ ആണെന്നതാണ് സത്യം.

സന്ദ്രാ നെല്ലിക്കാടന്‍ എന്ന കഥാപാത്രത്തെ കുടുംബ പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. സിനിമയിലും സീരിയലിലും നിറഞ്ഞു നില്ക്കുന്നതിനിടയില് തന്നെ അപ്രതീക്ഷിതമായി ഇവര്‍ അഭിനയത്തോട് വിട പറയുകയും ചെയ്തു.
ഇതിനിടയില്‍ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നും ഇവര്‍ കുടുമ്പമായി അമേരിക്കയില്‍ സെറ്റില്‍ഡ് ആണെന്നും വരെ വാർത്തകൾ ഉണ്ടായി.

എന്നാല്‍ ഇതിനോടൊക്കെ ഇപ്പോള്‍ പ്രതികരിക്കുകയാണ് ചന്ദ്ര . തന്നെക്കുറിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ കേട്ട് താനും മാതാപിതാക്കളും ചിരിക്കാറുണ്ടെന്നും എല്ലാവര്ക്കും അറിയേണ്ടത്ത് വിവാഹത്തെ കുറിച്ച് മാത്രമാണെന്നും ആ ചോദ്യം കേട്ടു താന്‍ മടുത്തുവെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇവര്‍ പറയുകയുണ്ടായി.

താന്‍ പ്രേമ നൈരാശ്യം കൊണ്ടല്ല വിവാഹം കഴിക്കാത്തത്. തനിക്ക് ഒന്നിലേറെ പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്ന് കരുതി അതൊന്നും ഒരു നൈരാശ്യത്തിലേക്ക് നയിച്ചിട്ടില്ല. താന്‍ ഒരിയ്ക്കലും ഒരു അവശകാമുകി അല്ല. തന്റെ കാമുകന്മാരൊക്കെ തന്റെ തന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. പ്രണയം തുടര്‍ന്നു കൊണ്ട് പോകാന്‍ കഴിയാത്തതിനാല്‍ കൈ കൊടുത്ത് പിരിയുകയും ചെയ്തു.

താന്‍ നിമിത്തങ്ങളില്‍ വിശ്വസ്സിക്കുന്ന ആളാണെന്നും ഒന്നും മുന്‍കൂട്ടി തീരുമാനിക്കാറില്ലന്നും എന്താണോ സംഭവിക്കുന്നത് അതനുസരിച്ച് മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ആദ്യ ചിത്രത്തിന്റെ പേര് സ്റ്റോപ്പ് വയലന്‍സ് എന്നാണ് ഇപ്പോള്‍ താന്‍ തിരിച്ചു വരാന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ഗോസ്റ്റ് റൈഡര്‍ എന്നാണ്. രണ്ടും ഇങ്ഗ്ലീഷ് ടൈറ്റില്‍ ആണ്. ഈ ടൈറ്റില്‍ ഇഷ്ടമായതിനാല്‍ ആണ് ഈ ചിത്രം തന്നെ മടങ്ങി വരാനായി തിരഞ്ഞെടുത്തതെന്നും താരം പറഞ്ഞു നിര്‍ത്തി.
