
ഒരു പിന്നണി ഗായിക ആയി സിനിമാ രംഗത്തേക്ക് ചുവടു വച്ച് താരമാണ് ആന്‍ഡ്രിയ. മുഴുവന്‍ പേര് ആന്‍ഡ്രിയ ജെറീമിയ എന്നാണ്. തമിഴ് നാട്ടിലെ ആറക്കോണം സ്വദേശിയായ ഇവര്‍ ചെന്നൈ സെറ്റില്‍ഡ് ആണ് . തമിഴിലും തെലുങ്കിലും ഒട്ടനവധി വേഷങ്ങള്‍ ചെയ്ത ഇവര്‍ അറിയപ്പെടുന്ന ഗായിക കൂടി ആണ്. ഹാരിസ് ജയരാജ്, യുവന് ശങ്കര്‍ രാജ തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകരോടൊപ്പവും ആന്ഡ്രിയപ്രവര്ത്തിച്ചിട്ടുണ്ട്.

പച്ചകിളി മുത്തുചരം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഇവര്‍ ഒട്ടനവധി മികച്ച വേഷങ്ങളിലൂടെ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന അഭിനയേത്രി ആയി വളര്‍ന്നു കഴിഞ്ഞു. അന്നയും റസ്സൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും സുപരിചിത ആണ്. മോഹന്‍ലാലിനൊപ്പം ലോഹം, പൃഥ്വി രാജിനൊപ്പം, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കേരളീയ സിനിമാ പ്രേക്ഷകര്‍ക്കും സുപരിചിത ആണ്.

പലപ്പോഴും ഗോസ്സിപ്പുകള്‍ നിറഞ്ഞതായിരുന്നു ഇവരുടെ വ്യക്തി ജീവിതം. തമിഴിലെ യുവ സംഗീതജ്ഞനായ അനിരുധുമായിയുള്ള ഡേറ്റിങ് ആയിരുന്നു ഇവരെ പിന്നാമ്പുറ ചര്‍ച്ചകളിലെ ഹോട്ട് ടോപ്പിക് ആക്കി മാറ്റിയത്. എന്നാല്‍ ഈ ആടുത്തിടക്ക് താരം തന്നെ ഒരു വെളിപ്പെടുത്തല്‍ നടത്തി.

വിവാഹിതനായ ഒരു നടനുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും, വളരെ ആഴത്തില്‍ അത് നീണ്ടു നിന്നുവെന്നും അവര്‍ പറയുന്നു. തന്നെ അയാള്‍ എല്ലാ രീതിയിലും ഉപയോഗിക്കുക ആയിരുന്നെന്നു മനസ്സിലാക്കിയപ്പോള്‍ വല്ലാതെ തകര്‍ന്നു പോയി. പലപ്പോഴും വിഷാദ രോഗത്തിന് പോലും താന്‍ അടിമപ്പെട്ടു. മനസ്സികമായും ശാരീരികമായും അയാള്‍ തന്നെ ഒരുപാട് പീഡിപ്പിച്ചു. തന്നെ അയാള്‍ ഒരു കളിപ്പാവ മാത്രം ആക്കി മാറ്റി.

ഒരുപാട് ചികില്‍സകള്‍ക്ക് ശേഷമാണ് താന്‍ യഥാര്‍ത്ഥ ജീവിതത്തിലേക്ക് മടങ്ങി വന്നത്. താരത്തിന്റെ ഈ വെളിപ്പെടുത്താലോടെ സൌത്ത് ഇന്‍ഡ്യന്‍ ചലചിത്ര വേദിയുടെ അണിയറയില്‍ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. ആരാണ് ഈ യുവ നടിയെ ഉപയോഗിച്ച ആ നടന്. വരും ദിവസ്സങ്ങളില്‍ കൂടുതല്‍ അറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
