അവസരം ചോദിച്ചപ്പോള്‍ സംവിധായകന്‍ പറഞ്ഞത്. സിബ്ല വെളിപ്പെടുത്തുന്നു !

സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന മാനസ്സികവും ശാരീരികവും ആയ ബുദ്ധിമുട്ടുകള്‍ നിരന്തരം വാർത്തകളിൽ നിറയാറുണ്ട്. ഒട്ടു മിക്ക തൊഴില്‍ മേഖലകളിലും ഇത് ചര്‍വിത ചര്‍വണമായ ഒരു വാർത്ത തന്നെ. ഇതിനെതിരെ ശബ്ദം ഉയര്‍ത്തുന്നവര്‍ ഒറ്റപ്പെടാറാണ് പതിവ്. എന്നാല്‍ ഇത്തരം വളഞ്ഞിട്ടുള്ള ആക്രമണങ്ങളെ വക വയ്ക്കാതെ സധൈര്യം മുന്നോട്ട് വരുന്ന സ്ത്രീകളും ഉണ്ട്.

സിനിമാ മേഖലയില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന അത്തരം ഒരു വേറിട്ട സ്വരം ആണ് സിബ്ലയുടേത്. ആസിഫ് അലി നായകനായ കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ നമുക്ക് ഏവര്‍ക്കും സുപരിചിത ആയ താരം ആണ് സിബ്ല. അവതണ കലയിലൂടെ സിനിമയില്‍ എത്തിയ ഈ മലപ്പുറം കാരി തനിക്ക് നേരിടേണ്ടി വന്ന അബ്യൂസ്സുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ ഒരു മുഖം ആയ ആണ് ഇവരുടേത്. ആദ്യമൊന്നും സിനിമയില്‍ അഭിനയിക്കാനുള്ള മോഹം പറഞ്ഞപ്പോള്‍ വീട്ടില്‍ എല്ലാവരും അതി ശക്തമായി തന്നെ എതിര്‍ത്തെന്നും പിന്നെ റിയാലിറ്റി ഷോകളിലൂടെയും മറ്റും ആണ് തന്റെ മോഹങ്ങള്‍ താന്‍ പ്രവര്‍ത്തികം ആക്കിയതെന്നും ഇവര്‍ പറയുന്നു.

തൻ്റെ ആദ്യ നാളുകളില്‍ മറ്റുള്ളവരെപ്പോലെ തന്നെ താനും കാസ്റ്റിങ് കൌച്ച് എന്ന കാടൻ വൈകൃതങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്നോടു മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു സംവിധായകന്‍ എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് യാതൊരു സങ്കോചവും കൂടാതെ മുഖത്ത് നോക്കി ചോദിച്ചതു തന്നെ ഞെട്ടിച്ചുവെന്ന് ഈ യുവ താരം വെളിപ്പെടുത്തുന്നു.

മറ്റ് മേഖലയെ അപേക്ഷിച്ച് സിനിമാ മേഖലയില്‍ ഇത്തരം ചൂഷങ്ങള്‍ പതിവാണെന്നു വേണം അനുമാനിക്കാന്‍ . കഴിഞ്ഞ ദിവസ്സം രേവതി സമ്പത് എന്ന നടിയും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.