കാന്ധാരയിലെ ആ ഗാനം കോപ്പിയോ…. വിമർശനവുമായി ബിജി പാല്‍… ഒരേ രാഗം ആയതുകൊണ്ട് തോന്നുന്നതാണെന്ന് സംഗീത സംവിധായകന്‍…കോടതി കയറാനൊരുങ്ങി തൈക്കുടം ബ്രിഡ്ജ്….

ഇന്ന് ഇന്ത്യയിലാകമാനം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന കന്നട ചിത്രമാണ് കാന്ധാര. കെജിഎഫിനു ശേഷം സാന്റൽ വുഡിൽ  നിന്നും ഏറ്റവും വലിയ വിജയം നേടുന്ന ചിത്രമായി കാന്ധാര മാറിയിരിക്കുകയാണ്. സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിലെ വരാഹ രൂപം എന്ന ഗാനം കോപ്പിയടിച്ചതാണ് എന്ന തരത്തിൽ ആരോപണം ശക്തമാണ്. പ്രമുഖ മ്യൂസിക് ബാൻഡ് ആയ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണ് വരാഹരൂപം എന്നാണ് ഉയർന്നു വരുന്ന ആരോപണം.

Screenshot 647

 നടന്നത് പകർപ്പകവാസ ലംഘനമാണെന്നു തൈക്കുടം ബ്രിഡ്ജ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ വിവാദം കനക്കുമ്പോഴും ഇത് താങ്കളുടെ സൃഷ്ടിയാണ് എന്ന അവകാശവാദമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. ഇതോടെ കാന്ധാറയുടെ അണിയറ പ്രവർത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് അറിയിച്ചു. ഈ വിഷയത്തിൽ ചലച്ചിത്ര ലോകത്തെ നിരവധി പ്രമുഖർ  അഭിപ്രായവുമായി രംഗത്തുവന്നു.

സംഗീതസംവിധായകൻ ബിജി പാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പ് ഏറെ ശ്രദ്ധേയമായി. സ്വന്തമായി ചെയ്യാൻ അറിയില്ല അതുകൊണ്ട് ബോധമുള്ളവർ കഷ്ടപ്പെട്ട് ചെയ്തത് അടിച്ചു മാറ്റിയെന്ന് പറഞ്ഞാൽ മതിയല്ലോ എന്നാണ് ബിജുപാൽ തന്റെ പ്രൊഫൈലിൽ കുറിച്ചത്.

Screenshot 646

വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി കാന്ധാരയുടെ സംഗീത സംവിധായകനായ ബി അജനീഷ് ലോകനാഥ് പ്രതികരിച്ചു. താൻ ഗാനം കോപ്പിയടിച്ചിട്ടില്ലെന്നും ഒരേ രാഗം ആയതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് എന്നുമാണ് സംഗീതസംവിധായകൻ പറയുന്നത്.

ഈ ഗാനം കേൾക്കുന്ന ആർക്കും വളരെ പെട്ടെന്ന് തന്നെ ഇത് കോപ്പിയാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ഏതായാലും കാന്ധാര കോടതിയില്‍ എത്തും എന്ന് ഏറെക്കുറെ ഉറപ്പാണ്.