ബിരിയാണി കഴിച്ചാൽ ലൈംഗിക ഉത്തേജനം കുറയുമെന്ന്… ബിരിയാണിക്കടകൾ അടപ്പിച്ച് മുതിർന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍……

വിവിധ ഫ്ലെവറുകളില്‍ ഉള്ള ബിരിയാണികൾ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ഏറെ വിശേഷപ്പെട്ട ഈ ഭക്ഷണവിഭവം പല തരത്തിലുള്ള മസാലകൾ ചേര്‍ത്തും ഇന്ന് ഹോട്ടലുകളിൽ ലഭ്യമാണ്. എന്നാൽ ബിരിയാണി പതിവായി കഴിക്കുന്നതിലൂടെ ലൈംഗിക ഉത്തേജനം നഷ്ടപ്പെടുമെന്ന് ആണ് ഒരു പ്രമുഖ നേതാവ് പറയുന്നത്.  തൃണമൂൽ കോൺഗ്രസ് നേതാവാണ് ബിരിയാണി യിലുള്ള മസാലകൾ പുരുഷന്മാരിൽ ഉത്തേജനം കുറയുന്നതിന് ഇടയാകും എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. വെറുതെ ഇങ്ങനെ അഭിപ്രായപ്പെടുക മാത്രമല്ല ഇയാൾ ചെയ്യുന്നത്, ബംഗാളിലെ കോച്ച് ബഹാറിലെ ബിരിയാണി കടകൾ ഇയാൾ അനുചരന്മാരുമായി എത്തി നിര്‍ബന്ധമായി അടപ്പിക്കുകയും ചെയ്തു.

Screenshot 640

 ഇയാൾ പറയുന്നത് ബിരിയാണി ഉണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളും, അതിലെ മസാലകളും പുരുഷന്മാരില്‍ ലൈംഗിക ഉത്തേജനം കുറയുന്നതിന് ഇടയാക്കും എന്നാണ് ഇയാൾ പറയുന്നത്.

 മാമതാ ബാനർജി സർക്കാരിലെ മുൻമന്ത്രിയും അറിയപ്പെടുന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ രവീന്ദ്രനാഥ് ഘോഷ് ആണ് ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്. ഇയാൾ തന്റെ അനുചരന്മാരെ കൂട്ടി ബിരിയാണി കടകൾ അടപ്പിക്കുകയും ചെയ്തു. എന്നാൽ സംഭവം വിവാദമായതോടെ രാഷ്ട്രീയ നേതാവിന്‍റെ ഈ നടപടിയെ കോച്ച് ബഹാർ മുനിസിപ്പാലിറ്റി ചെയർമാൻ ന്യായീകരിക്കുകയാണ് ചെയ്തത്. അദ്ദേഹം പൂട്ടിച്ച കടകൾക്കൊന്നും തന്നെ കച്ചവടത്തിനുള്ള ലൈസൻസ് ഇല്ല എന്നാണ് ഇദ്ദേഹത്തിന്‍റെ അവകാശവാദം.


ഉത്തർപ്രദേശിലും ബീഹാറിനുമുള്ള നിരവധി പേർ ഈ പ്രദേശത്ത് വന്ന് ബിരിയാണി വില്പന നടത്തുന്നുണ്ടെന്നും ഇവർക്കൊന്നും തന്നെ ലൈസൻസ് ഇല്ലെന്നുമാണ് മുനിസിപ്പാലിറ്റി അധികൃതർ പറയുന്നത്. ഏതായാലും ബിരിയാണി കടകൾ അടപ്പിച്ച നടപടി വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്. നിരവധി പേരാണ് രാഷ്ട്രീയ നേതാവിന്‍റെ ഈ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നത്.