യുവ നടിമാർക്കിടയിൽ ഏറെ ശ്രദ്ധേയയാണ് സംയുക്ത മേനോൻ. അവർ തന്റെ ജീവിതത്തിലൂടെ കടന്നു പോയ റിലേഷൻഷിപ്പികളെക്കുറിച്ച് തുറന്നു സംസാരിക്കുകയുണ്ടായി. ഒരു റിലേഷൻഷിപ്പിൽ തുല്യ പങ്കാളിത്തമാണ് വേണ്ടതെന്ന് സംയുക്ത പറയുന്നു. ജീവിതത്തിൽ ഇതുവരെ രണ്ട് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. അത് മൂലം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് സംയുക്ത മനസ്സ് തുറന്നത്.
തന്റെ രണ്ടാമത്തെ പ്രണയബന്ധം വളരെയധികം ടോക്സിക് ആയിരുന്നുവെന്ന് സംയുക്ത പറയുന്നു. അതിൽ നിന്നുമാണ് ഒരു ബന്ധത്തിൽ നിന്നും എന്താണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മനസ്സിലായത്. ഒരിക്കലും മറ്റേയാളെ കുറ്റം പറയാൻ താല്പര്യമില്ല. ഒരു റിലേഷൻഷിപ്പ് നന്നായി വർക്കാവണമെങ്കിൽ രണ്ടുപേർ തമ്മിൽ നന്നായി ചർച്ചകൾ ചെയ്യേണ്ടതായിട്ടുണ്ട് . അങ്ങനെ ചെയ്യുന്നില്ല എന്നതുകൊണ്ട് ആരും മോശമാണ് എന്ന് അതിന് അർത്ഥമില്ല. പക്ഷേ ആ വ്യക്തിയോട് വളരെയധികം നന്ദിയുണ്ട്. കാരണം ഒരു റിലേഷൻഷിപ്പിൽ നിന്നും തനിക്ക് വേണ്ടത് എന്താണെന്ന് മനസ്സിലാക്കി തന്നത് ആ ബന്ധത്തിൽ നിന്നാണ്. മാത്രമല്ല ഒരു ബന്ധത്തിന്റെ വിലയും മൂല്യവും മനസ്സിലാക്കാൻ കഴിഞ്ഞതും ആ ബന്ധത്തിലൂടെ ആണെന്ന് സംയുക്ത പറയുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് ഒരു അമ്മയെ പോലെ അവരുടെ തെറ്റുകൾ എല്ലാം തിരുത്തി അവരെ നന്നാക്കി എടുക്കാൻ തനിക്ക് കഴിയില്ല. ഒരു റിലേഷൻഷിപ്പിൽ വേണ്ടത് തുല്യ പങ്കാളിത്തമാണ്. ഒരു ബന്ധത്തിൽ നിന്നും താൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ്, സംയുക്ത പറഞ്ഞു.