റോമ സിനിമ വിട്ടു നില്‍ക്കാനുള്ള കാരണം

പീ വീ ഗംഗാധരന്‍ നിര്‍മ്മിച്ച് റോഷന്‍ അന്‍റ്രൂസ് സംവിധാനം ചെയ്ത് 2006 ല്‍ പുറത്തിറങ്ങിയ നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള ചലചിത്ര മേഖലയില്‍ രംഗപ്രവേശനം നടത്തിയ താരമാണ് റോമ. റോമ അസ്രാണി എന്നാണ് മുഴുവന്‍ പേര് . അച്ഛന്‍ സിന്ധിയും അമ്മ മലയാളിയും ആണ്.

തുടക്കം തന്നെ ഒരു വലിയ ബാനറിന് കീഴില്‍ പുറത്തു വന്ന ചിത്രത്തിലൂടെ രംഗ പ്രവേശനം കുറിക്കാന്‍ കഴിഞ്ഞതിനാല്‍ റോമയെ തേടി കൈ നിറയെ അവസ്സരങ്ങള്‍ ആയിരുന്നു. കൂടുതലും വില്ലത്തരങ്ങള്‍ ഏറെ ഉള്ള നായിക ആയിട്ടാണ് ഇവര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. പൃഥ്വി രാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചോക്ലേറ്റ് എന്ന ചിത്രം ഒന്നും ഒരിയ്ക്കലും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. അതേ ശ്രേണിയിലുള്ള നിരവധി വേഷങ്ങള്‍ പിന്നീട് താരത്തെ തേടിയെത്തി.

ഒരിടക്ക് കേരളമാകെ മുഴങ്ങി കേട്ട ടോട്ടല്‍ ഫോര്‍ യൂ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് താരത്തിന്റെ പേരും ഉയര്‍ന്നു കേട്ടതോടെ റോമയെത്തേടി വിവാദങ്ങളുടെ പെരുമഴ തന്നെ ഉണ്ടായി. ശബരീനാദ് നടത്തിയ സാമ്പത്തിക അഴിമതി കേസ്സില്‍ അയാള്‍ക്ക് പണവും സ്വര്‍ണവും നല്കി എന്നതാണു ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം.

എന്നാല്‍ ആരോപണങ്ങളെയൊക്കെ താരം സമര്‍ത്ഥമായി അതി ജീവിച്ചു. ഇതിനിടയില്‍ ഡാന്‍സ് ബാറുകളിലും പബ്ബുകളിലും ജീവിതം ആഘോഷമാക്കുന്ന തരത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വളരെ ഏറെ കൊണ്ടാടി. പിന്നീട് താരം പതിയെ പതിയെ സിനിമകളില്‍ നിന്നും അപ്രത്യക്ഷമായി.

വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളാണോ സിനിമയില്‍ നിന്നുള്ള ഈ പിന്‍മാറ്റത്തിന് കാരണം എന്നാണ് പലരും കരുതിയത്. പക്ഷേ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനാലാണ് അഭിനയ ജീവിതത്തില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കുന്നത് എന്നാണ് റോമ പറയുന്നത്. ഒരേ പോലെ ഉള്ള വേഷങ്ങളാണ് തന്നെ പലപ്പോഴും തേടി എത്തുന്നതെന്നും അത് വല്ലാത്ത മടുപ്പ് പ്രതാനം ചെയ്യുന്നതിനാലാണ് ഈ വലിയ ബ്രേക്ക് വന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്ഥമായ വേഷങ്ങള്‍ മാത്രേമേ ഇനീ താന്‍ തിരഞ്ഞെടുക്കുക ഉള്ളൂ അതിന്റെ പേരില്‍ കരിയറില്‍ ഒരു ഗ്യാപ്പ് വന്നാലും താന്‍ കാര്യം ആകുന്നില്ലന്നും റോമ അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പറയുന്നു . താരത്തിന്റേതായി അവസ്സാനമായി പുറത്തിറിയങ്ങിയ ചിത്രം സത്യ ആയിരുന്നു. ചിത്രം പരാജയം ആയിരുന്നു. വെള്ളേപ്പം എന്ന പേരില്‍ നവാഗതനായ സംവിധായകന്‍ ചെയ്യുന്ന പുതിയ ചിത്രത്തിലാണ് റോമ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.