എന്തിനാണ് അവൾ അങ്ങനെ ചെയ്തതെന്ന് അറിയില്ല… തൃഷയ്ക്കെതിരെ ചിരഞ്ജീവി…

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള നടിയാണ് തൃഷ. തൃഷയുടെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം മണി രത്നം സംവിധാനം ചെയ്തു തീയറ്ററില്‍ എത്തിയ  പൊന്നിൻ സെൽവമാണ്. മികച്ച വിജയം നേടി മുന്നേറുകയാണ് ഈ ചിത്രം. ഇപ്പോഴിതാ ചിരഞ്ജീവിയുടെ ആചാര്യ എന്ന ചിത്രം പൊന്നിയന്‍ സെൽവന് വേണ്ടി തൃഷ ഉപേക്ഷിച്ചു പോയി എന്ന ആരോപണമായി എത്തിയിരിക്കുകയാണ്  തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി.

Screenshot 513

ആചാര്യയിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് തൃഷയെ ആയിരുന്നു. എന്നാൽ പിന്നീട് തൃഷ ഈ ചിത്രത്തിൽ നിന്നും പിന്മാറി. ഇതേക്കുറിച്ച് തൃഷ പറഞ്ഞത് ചിത്രത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായത് മൂലമാണ് പിന്മാറിയത് എന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവർ സമൂഹ മാധ്യമത്തിൽ കുറുപ്പ് പങ്കു വയ്ക്കുകയും ചെയ്തു.

എന്നാൽ എന്തിനാണ് തൃഷ അങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു ചിരഞ്ജീവി ഇതേക്കുറിച്ച് പ്രതികരിച്ചത്. തൃഷയെ വിഷമിപ്പിച്ച എന്തെങ്കിലും പറഞ്ഞുവോ എന്നു തന്റെ മുഴുവൻ ടീമിനോടും ചോദിച്ചിരുന്നു.അവരുടെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു സമീപനം ഒരിക്കലും ഉണ്ടായിട്ടില്ല.  എന്നാൽ പിന്നീടാണ് അറിയുന്നത് മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന് വേണ്ടിയാണ് തൃഷ തന്റെ ചിത്രം ഉപേക്ഷിച്ചത് എന്ന് മനസ്സിലാകുന്നത്. ആ ചിത്രത്തിന് നിരവധി ഷെഡ്യൂളുകൾ ആവശ്യമാണ്. അതുകൊണ്ട് തന്നെ തന്റെ ചിത്രം ചെയ്യാൻ കഴിയില്ല. ഇത് അറിയുന്നത് പിന്നീട് ആയിരുന്നെന്നും ചിരഞ്ജീവി പറയുന്നു.

അതേസമയം പൊന്നിയന്‍ സെൽവൻ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു നേടി മുന്നേറുകയാണ്. തെന്നിന്ത്യയില്‍ മാത്രമല്ല രാജ്യത്തുടനീളം ചിത്രം ഒരു വലിയ വിജയമായി മാറി.