പിരമിടുകള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെ അറസ്റ്റ് ചെയ്തു !

വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ടുകള്‍ സംഘടിപ്പിച്ച് ശ്രദ്ധ നേടുക എന്നത് ഇന്ന് വളരെ സര്‍വസാധാരണമായ ഒന്നായി മാറിയിരിക്കുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോംമുകളൊക്കെ ഇത്തരം ചിത്രങ്ങൾ പങ്ക് വയ്ക്കാനുള്ള ഉപാധികളായാണ് പലരും കാണുന്നത്.

നല്ല വരുമാനത്തോടൊപ്പം മോഡലിങ് ഇന്‍റസ്ട്രിയില്‍ പേര് നേടി വില പിടിപ്പുള്ള മോഡലാകാന്‍ ഉള്ള എളുപ്പ വഴിയ ആയി ആണ് പലരും ഇതിനെ കാണുന്നത്. കഴിഞ്ഞ ദിവസ്സം ഇത്തരം ഒരു ഫോട്ടോ ഷൂട്ട് നടത്തി അറസ്റ്റിലായ ഒരു നടിയുടെ വാര്‍ത്ത ഈജിപ്റ്റില്‍ നിന്നും വരുക ഉണ്ടായി.

സല്മ അല്‍ഷിമി എന്ന മോഡലിനെ ആണ് ഈജിപ്ഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഫോട്ടോ ഷൂട്ടിന് തിരഞ്ഞെടുത്ത സ്ഥലം ലോകാത്ഭുതങ്ങളില്‍ പെട്ട കെയ്റോവിലെ ജോസ്സാര്‍ പിരമിടുകള്‍ക്കു മുന്‍ വശമാണ്. ചിത്രങ്ങള്‍ ഹിറ്റ് ആവുകയും വളരെ വേഗം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതോടെ ഇവര്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തി.

തുടർന്ന് സംരക്ഷിത മേഖലയില്‍ അനുമതി ഇല്ലാതെ ചിത്രങ്ങള്‍ പകര്‍ത്തി എന്നാരോപിച്ച് മോഡലിനെയും ചിത്രകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. സംസ്കാര ശൂന്യമായ ചിത്രങ്ങളാണ് ഇതെന്നായിരുന്നു പലരുടേയും ആരോപണം. ഫോട്ടോ ഷൂട്ട് എന്ന പേരില്‍ പലരും നടത്തുന്നത് കോപ്രായങ്ങള്‍ മാത്രമാണെന്ന് ഒരു വിഭാഗം പ്രതിഷേധക്കാര്‍ പറയുന്നു.

പിരമിഡുകളുടെ പ്രസ്സിദ്ധിക്ക് കളങ്കം ചാര്‍ത്തുന്നവയാണ് ചിത്രങ്ങള്‍ ഒക്കെയും എന്ന് പാരമ്പപര്യ വാദികള്‍ അഭിപ്രായപ്പെട്ടു. പല മഹാത്ഭുതങ്ങള്‍ക്ക് മുന്നില്‍ ഇരുന്നും ഫോട്ടോ പകര്‍ത്തി തങ്ങളുടെ താരമൂല്യം ഉയര്‍ത്താന്‍ കാണിക്കുന്ന ഇത്തരം കോപ്രായങ്ങള്‍ക്ക് കടുത്ത വില നാല്‍കേണ്ടി വരുമെന്നു ഈജിപ്ഷ്യന്‍ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.