പൃഥ്വിരാജിനെ എല്ലാവരും കൊള്ളാമെന്നു പറയുന്നത് സിനിമകൾ വിജയിക്കുന്നത് കൊണ്ടാണ്… ജനങ്ങൾ വേണ്ടെന്നു വച്ചാൽ തീർന്നു… സിംഹാസനത്തിന്റെ നിർമ്മാതാവ്…

മലയാളത്തിലെ യുവതാരങ്ങളിൽ നിരവധി ആരാധകരുള്ള അഭിനേതാവാണ് പൃഥ്വിരാജ്. സിനിമയുടെ സമസ്ത മേഖലകളിലും സജീവമായി നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ഒരുകാലത്ത് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ വ്യക്തിയാണ്. അദ്ദേഹത്തിന് നിരവധി ചിത്രങ്ങൾ തുടരെത്തുടരെ പരാജയപ്പെട്ടിരുന്നു.

Screenshot 417

അക്കൂട്ടത്തിൽപ്പെട്ട ഒരു പരാജയ ചിത്രം ആയിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം. എസ് ചന്ദ്രകുമാറായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിന് പോലും പൃഥ്വിരാജ് തയ്യാറായില്ലെന്ന് കുറ്റപ്പെടുത്തുകയാണ് നിർമ്മാതാവ് ചന്ദ്രകുമാര്‍.

  അച്ഛൻ സുകുമാരൻ കാരണമാണ് തനിക്ക് പൃഥ്വിരാജിനോട് ഇഷ്ടമുള്ളത്. സുകുമാരന്റെ രൂപവും ഭാവവും രീതിയും ഒക്കെ പൃഥ്വിരാജിനും ഉണ്ട്. താൻ അദ്ദേഹത്തിനോട് 5 ലക്ഷം രൂപ കടം വാങ്ങാനായി രണ്ടു പ്രാവശ്യം ചെന്നപ്പോഴും അകറ്റി നിർത്തുകയായിരുന്നു. മാത്രമല്ല തന്റെ സിനിമയ്ക്ക് വേണ്ടി ചാനലിൽ അഭിമുഖം നൽകാൻ പോലും പൃഥ്വിരാജ് തയ്യാറായില്ലന്നു അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Screenshot 418

പൃഥ്വിരാജിനെ എല്ലാവരും ഇഷ്ടപ്പെടുന്നത് സിനിമ വിജയിക്കുന്നത് കൊണ്ടാണ്. ജനങ്ങൾ വേണ്ടെന്നു വച്ചാൽ അതോടെ എല്ലാം കഴിയും. മോഹൻലാലിനെ കണ്ടെങ്കിലും പൃഥ്വിരാജ് നന്നാകണമെന്ന് ചന്ദ്രകുമാർ പറയുന്നു.

നാടുവാഴികൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ആദ്യം പ്ലാൻ ചെയ്ത ചിത്രമായിരുന്നു സിംഹാസനം. എന്നാൽ തിരക്കഥാകൃത്ത് എസ്എൻ സ്വാമിയുമായി ചില ഇഗോ പ്രശ്നങ്ങളുള്ളതുകൊണ്ടാണ് അത് നടക്കാതെ പോയത്. പിന്നീട് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് ഷാജി കൈലാസ് ആയിരുന്നു. സിംഹാസനം എന്ന ചിത്രത്തിന്റെ പരാജയത്തെ അതിജീവിക്കാൻ തനിക്ക് മറ്റൊരു ചിത്രം കൂടി ഷാജി കൈലാസിന്റെ ഒപ്പം ചെയ്യണമെന്നും ചന്ദ്രകുമാർ പറയുന്നു.

ശ്രീനാഥ് ഭാസിയുടെ വിഷയത്തിലും  ചന്ദ്രകുമാര്‍ നിലപാട് വ്യക്തമാക്കി. തന്റെ അടുത്ത് അങ്ങനെ പെരുമാറിയാല്‍  എടുത്തു തറയിൽ അടിക്കുമെന്നും, ഇത്തരക്കാരുടെ പുറകെ പോകുന്നവരെയാണ് പറയേണ്ടത് . ഇങ്ങനെ ഉള്ളവര്‍ക്ക്  സിനിമ കിട്ടരുത്, ഇവരൊക്കെ വല്ല കൂലിപ്പണിക്കും പോകട്ടെ എന്നും ചന്ദ്രകുമാർ കുറ്റപ്പെടുത്തി.