ഷാഫി അവയവ മാഫിയയുടെ ഏജന്റ് ആയിരിക്കാം… ഇതിന് പിന്നിൽ കോടീശ്വരന്മാരായ പലരും ഉണ്ടാകാം…ഇത്ര പെട്ടെന്ന് പ്രതികൾക്ക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന വക്കീൽ എത്തുന്നത് എങ്ങനെയാണ്…. സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു…

ഇലന്തൂരിൽ നടന്നത്  നരബലിയും അന്ധവിശ്വാസവും അല്ലന്നും അവയവ കച്ചവടം ആകാനാണ് സാധ്യത എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇത്തരമൊരു സംശയവും ഉന്നയിച്ചത്.  റോസിലിന്റെ ശരീരത്തിൽ വൃക്കയും കാരണമില്ല എന്ന് വാർത്ത ഇതിന് പിന്നിൽ അവയവമാഫിയ ഉണ്ടെന്ന് തോന്നലാണ് ഉളവാക്കുന്നത്.

Screenshot 413

മൃതദേഹം ശാസ്ത്രീയമായിട്ടാണ് മുറിച്ചത് എന്നാണ് ഫോറന്‍സിക് റിപ്പോർട്ട്. അതുകൊണ്ട് തന്നെ ഹ്യൂമൻ അനാട്ടമി നന്നായി അറിയാവുന്ന ഒരു ഡോക്ടർ ഇതിന് പിന്നിൽ ഉണ്ടാകാം. ഇത് പുറത്തു വരാതിരിക്കാനാണ് മാംസം ഭക്ഷിച്ചുവെന്ന് പ്രതികൾ തുടക്കം മുതൽ തന്നെ പറയുന്നത്. അതൊരു നല്ല ബുദ്ധിയാണ്. ഇതുവഴി അവയവ മാഫിയയെ രക്ഷിക്കാനും കഴിയും. വൃക്കയും മറ്റും ഭക്ഷിച്ചു എന്ന് പ്രതികൾ പറയുന്നു. ഇവർ ബുദ്ധിപൂർവ്വം പലരെയും കുടുക്കി കൊലപ്പെടുത്തി അവയവം എടുത്തതായിരിക്കാം. പിന്നീട് ഈ മൃതദേഹം ഇവരുടെ ഇലന്തൂരിലെ വീട്ടിൽ കൊണ്ടുവന്ന് മറവ് ചെയ്തതായിരിക്കാം.അല്ലങ്കില്‍  ഇത്ര പെട്ടെന്ന് പ്രതികൾക്ക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വക്കീൽ എത്തുന്നത് എങ്ങനെയാണ്. അവയവ കച്ചവടം നടത്തുന്നവരുടെ ഏജന്റ് ആണോ ഷാഫി എന്ന് അന്വേഷിക്കണം.

Screenshot 414

ഇലന്തൂർ നരബലിക്ക് പിന്നിൽ അവയവ മാഫിയ ഉണ്ടെങ്കിൽ അയാളുടെ പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടാകും. ഇതിനു മുൻപും പല സ്ഥലത്ത് വച്ച് പലരെയും കൊന്നിരിക്കാം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 65000 അധികം ആളുകൾ കേരളത്തിൽ മിസ്സിംഗ് ആണെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു.