അന്ന് യേശുദാസ് പാടിയത് കേട്ടപ്പോൾ അത്ര ഭംഗിയായി തോന്നിയില്ല…ഒടുവിൽ വിഷ്വലിൽ നിന്നും യേശുദാസ് പാടിയ വേർഷൻ ഒഴിവാക്കി….

കുഞ്ചാക്കോ ബോബൻ,  വിനീത് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 1999 തിയേറ്ററിൽ എത്തിയ ചിത്രമാണ് മഴവില്ല്. ഈ ചിത്രം വലിയ വിജയമായിരുന്നില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ഈ ചിത്രത്തെ കുറച്ച് നിർമാതാവ് സേവി മനോ മാത്യു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

Screenshot 409

മോഹൻ സിത്താര യായിരുന്നു ചിത്രത്തിന് സംഗീതം നൽകിയത്. പാട്ടിന് വളരെയധികം പ്രാധാന്യമുള്ള ഒരു ചിത്രമായതിനാൽ പലരും മോഹൻ സിത്താരയെ മാറ്റി മറ്റൊരു സംഗീത സംവിധായകനെ വെക്കണമെന്ന് എല്ലാവരും പറഞ്ഞിരുന്നു. ഈ വിവരം താൻ മോഹൻസിത്താരയോട് പറഞ്ഞു.  എല്ലാവരും   മറ്റൊരാളെ വെക്കണമെന്നു പറയുന്നുണ്ടെന്നും അതുകൊണ്ട് പാട്ട് ഗംഭീരമാക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞു. മോഹൻ സിത്താര എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചതായി തന്നെ ചെയ്തു.

യുവാക്കള്‍ക്ക്  വേണ്ടിയുള്ളതായിരുന്നു ആ ചിത്രം. എന്നാൽ ചില പോരായ്മകൾ മൂലം ആ ചിത്രം വലിയ വിജയമായി മാറിയില്ല. പക്ഷെ ഗാനങ്ങൾ ഒക്കെ സൂപ്പർഹിറ്റുകൾ ആയിരുന്നു. അക്കാലത്ത് ഒരു ചിത്രത്തിന്റെ ഓഡിയോയ്ക്ക് നന്നായി പണം കിട്ടുന്ന സമയമായിരുന്നു. ചിത്രത്തിലെ പുള്ളിമാൻ കിടാവേ എന്ന പാട്ടിന് ട്രാക്ക് പടിച്ചത് ശ്രീനിവാസനെക്കൊണ്ടായിരുന്നു. അന്ന് ശ്രീനിവാസ് അത്ര പ്രശസ്തനായ ഗായകനായിരുന്നില്ല.  പിന്നീട് പുള്ളിമാൻ കിടാവേ എന്ന പാട്ട് യേശുദാസ് പാടിയത് കേട്ടപ്പോൾ അത്ര സുഖമുള്ളതായി തോന്നിയില്ല. എന്നാൽ ശ്രീനിവാസൻ പാടിയത് നല്ല രസമായി തോന്നുകയും ചെയ്തു. അതുകൊണ്ട് വിഷ്വലിൽ ശ്രീനിവാസൻ പാടിയത് വെക്കാമെന്ന് പറഞ്ഞു. എല്ലാവർക്കും ശ്രീനിവാസൻ പാടിയതാണ് ശരിക്കും ഇഷ്ടപ്പെട്ടത്. എന്നാൽ യേശുദാസ് പാടിയത് മാറ്റിയാൽ പ്രശ്നമാവില്ലേ എന്ന് പലരും ചോദിച്ചു. ചിത്രത്തിന്റെ പാട്ട് വാങ്ങിയ ജോണിയെ വിളിച്ച് വിവരം പറഞ്ഞു. 25 ലക്ഷം രൂപയാണ് സിനിമയിലെ പാട്ടിന് വിലയിട്ടിരുന്നത്.

Screenshot 410

യേശുദാസ് പാടിയത് വിഷ്വലിൽ ഇല്ലെങ്കിൽ 5 ലക്ഷം രൂപ കുറയ്ക്കുമെന്ന് പറഞ്ഞു. അത് വലിയ സംസാരമായി. ഒടുവിൽ യേശുദാസ് പാടിയ വേര്‍ഷന്‍ ഉൾപ്പെടുത്താത്തത് കൊണ്ട് 5 ലക്ഷം രൂപ കുറച്ചാണ് നൽകിയത്. ഇത് ഗായകൻ ശ്രീനിവാസന് അറിയാമായിരുന്നു. പിന്നീടൊരിക്കൽ അദ്ദേഹത്തെ കണ്ടപ്പോൾ ഈ വിവരം അദ്ദേഹം പറയുകയും ചെയ്തുവെന്ന് നിര്‍മാതാവ് പറയുന്നു.