ബസ്സില്‍ വന്ന പിള്ളേര്‍ രാജപ്പാ രാജപ്പാ എന്ന് ഉച്ചത്തില്‍ വിളിച്ചു… അയാള്‍ ആരെയെങ്കിലും കൊന്നോ…. ഇങ്ങനെ ഉപദ്രവിക്കാന്‍…. രാജപ്പാ എന്ന് വിളിച്ചവരെക്കൊണ്ട് രാജുവേട്ടാ എന്ന് വിളിപ്പിച്ച പൃഥ്വിരാജ് മാജിക്കിനെ കുറിച്ച് ടിനി ടോം….

ഇന്ന് മലയാളത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളിൽ ഒന്നായി പൃഥ്വിരാജ് സുകുമാരൻ മാറിയിരിക്കുകയാണ്.  നടനായും നിർമ്മാതാവായും സംവിധായകനായും സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം ചുവട് ഉറപ്പിച്ചു കഴിഞ്ഞു. 

Screenshot 407

എന്നാൽ ഒരുകാലത്ത് മലയാള സിനിമയിൽ ഏറ്റവുമധികം വിമർശിക്കപ്പെടുകയും സൈബർ ആക്രമണം നേരിടുകയും ചെയ്ത കലാകാരനാണ് പൃഥ്വിരാജ്. അവിടെ നിന്നുമുള്ള പൃഥ്വിരാജിന്റെ ഇന്നത്തെ നിലയിലേക്കുള്ള വളർച്ച അത്ര എളുപ്പമായിരുന്നില്ല. അഹങ്കാരി എന്ന് വിളിക്കപ്പെട്ട് പലപ്പോഴും പൃഥ്വിരാജ് മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പൃഥ്വിരാജിനോളം അധിക്ഷേപിക്കപ്പെട്ട മറ്റൊരു താരം ഉണ്ടോ എന്ന് തന്നെ സംശയമാണ്.

Screenshot 406

ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ രാജപ്പൻ എന്ന് വിളിച്ച് അധിക്ഷേപിക്കപ്പെട്ട താരം ഇന്ന് എല്ലാവരും ഒരേപോലെ രാജുവേട്ടൻ എന്ന് വിളിപ്പിക്കുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഉള്ള അദ്ദേഹത്തിന്റെ കഠിനാധ്വാനം വളരെ വലുതാണ്. ഒരിക്കൽ പൃഥ്വിരാജ് പരസ്യമായി അപമാനിക്കപ്പെട്ടതിനെ കുറിച്ച് നടൻ ടിനി ടോം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഇന്ത്യൻ റുപ്പി എന്ന ചിത്രം ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ബസ്സിൽ വന്ന കുറെ പിള്ളേർ ഉച്ചത്തിൽ രാജപ്പാ എന്ന് കളിയാക്കി വിളിച്ചു.  ഇത് കേട്ട് പൃഥ്വിരാജ് ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. എല്ലാവരും  ഒരു നാളിൽ തന്റെ ഫാൻ ആയി മാറും എന്ന അർത്ഥമാണ് ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നത്. പൃഥ്വിരാജിനെ പരസ്യമായും അല്ലാതെയും വലിയൊരു വിഭാഗം ഉപദ്രവിച്ചിട്ടുണ്ട്. രാജ് ആരെയെങ്കിലും കൊന്നോ.? രാജു ആരെയെങ്കിലും ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയും ചെയ്തതായി അറിയില്ല. പൃഥ്വിരാജിന് ഇംഗ്ലീഷ് അറിയാം എന്നതാണ് പലരും അയാളെ കുറ്റപ്പെടുത്താൻ കണ്ടെത്തുന്ന കാരണം. പക്ഷേ അതൊന്നും കാര്യമാക്കാതെ അദ്ദേഹം തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.  അതുകൊണ്ടുതന്നെ ഇപ്പോൾ അയാൾ എവിടെ നിൽക്കുന്നു എന്ന് റിനീ ടോം ചോദിക്കുന്നു.