മമ്മൂട്ടിയെ പോലെ തന്നെ മകൻ ദുൽഖർ സൽമാനും വാഹനങ്ങളോട് വലിയ കമ്പമാണ് വച്ചുപുലർത്തുന്നത്. അതുകൊണ്ടുതന്നെ സ്വന്തമായി നിരവധി വാഹനങ്ങളുടെ ഒരു ശേഖരം തന്നെ സ്വന്തമായുള്ള നടനാണ് ദുൽഖർ സൽമാൻ. ഒരു തികഞ്ഞ കാർ പ്രേമിയായ അദ്ദേഹം അടുത്തിടെ ഒരു വീഡിയോയിലൂടെ തന്റെ വാഹനശേഖരം ആരാധകരുടെ മുന്നില് പരിചയപ്പെടുത്തുകയുണ്ടായി. പിതാവിനെപ്പോലെ തന്നെ ദുൽഖറിന്റെ ശേഖരത്തിൽ ഉള്ള എല്ലാ വാഹനത്തിന്റെയും നമ്പർ 369 ആണ്.
വളരെ നാളുകളായി ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ താൻ ഇങ്ങനെ ചെയ്താൽ പലരും തന്നെ ഒരു പൊങ്ങച്ചക്കാരനായി വിലയിരുത്തുമോ എന്ന് ഭയമുണ്ടായിരുന്നു എന്ന് ദുൽഖർ വീഡിയോയിൽ പറയുന്നു. കുറച്ചധികം നാളുകളായി വാഹനങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഓവർ തിങ്ക് ചെയ്തതിനു ശേഷം ആ ഉദ്യമം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്ന് ദുൽഖർ പറയുന്നു.
View this post on Instagram
View this post on Instagram
എന്നാൽ തന്നെപ്പോലെ വാഹനങ്ങളോട് പ്രത്യേക സ്നേഹവും താല്പര്യവും കാത്തു സൂക്ഷിയ്ക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട്. അത്തരത്തിലുള്ളവരുമായി വളരെ അടുത്ത് ഇടപഴകുന്നതിനുള്ള ഒരു വഴിയായാണ് ഇതിനെ കണ്ടത്. അതാണ് വാഹനങ്ങളെ പരിചയപ്പെടുത്താം എന്ന ചിന്തയിലേക്ക് വരുന്നത്.
അതുകൊണ്ടുതന്നെ ഇത്രയും കാലം കൊണ്ട് കളക്ട് ചെയ്യാൻ പറ്റിയ വാഹനങ്ങളിൽ ചിലത് പരിചയപ്പെടുത്തുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാഹന ശേഖരത്തിലേക്ക് ആരാധകരെ ക്ഷണിച്ചത്. വിദേശനിർമ്മിതമായ നിരവധി വാഹനങ്ങളുള്ള അദേഹത്തിന്റെ ഗ്യാരേജിൽ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം ബിഎംഡബ്ല്യുവിന്റെ 2002 മോഡൽ എം ത്രീ ആണ് എന്ന് ദുൽഖർ പറയുന്നു. ബിഎംഡബ്ല്യൂവിന്റെ ഏറ്റവും മികച്ച വാഹനമായി താൻ കണക്കാക്കുന്നതും ഈ എഡിഷനിൽ വരുന്ന വാഹനങ്ങളെ ആണെന്ന് ദുൽഖർ ചൂണ്ടിക്കാട്ടി.