ഒരു കലാകാരൻ എന്നതിനപ്പുറം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് തുറന്ന് അഭിപ്രായം പറയുകയും തന്റെ നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്യുന്ന കലാകാരനാണ് സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കേരളം ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട നരബലിയെ കുറിച്ചും സന്തോഷ് പണ്ഡിറ്റ് സംസാരിക്കുകയുണ്ടായി.
നരബലിയെ കുറിച്ചുള്ള വാർത്ത പുറത്തു വന്നതോടെ ഇതര സംസ്ഥാനങ്ങളുടെ മുന്നിൽ കേരളം ചെറുതായിപ്പോയെന്ന് അദ്ദേഹം പറയുന്നു. ഇന്നു സമൂഹത്തിന്റെ നാനാ തുറകളിലും പീഡനവും അഴിമതിയും ആത്മഹത്യയും ലഹരി മാഫിയയുടെ അഴിഞ്ഞോട്ടവുമാണ് നടക്കുന്നത്. നരബലിയെ കുറിച്ചും മറ്റു അവിഹിത കഥകളെ കുറിച്ചും കേൾക്കുമ്പോൾ അറപ്പ് തോന്നുന്ന സ്ഥിതിയാണ് ഉള്ളതെന്നും സന്തോഷ് പറയുന്നു.
കൂടാതെ പീഡിപ്പിച്ചതായി കാണിച്ച് ഒരു അധ്യാപിക മൊഴി കൊടുത്തതിനെ തുടർന്ന് എം എൽ എ എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതും അയാൾ ഒളിവിൽ പോയതും നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. കോവിഡ് കാലത്ത് പി പി കിറ്റും മറ്റ് സർജിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നതായി ഒരു പ്രതിപക്ഷ പ്രവർത്തകർ ചൂണ്ടിക്കാട്ടിയതിനെക്കുറിച്ചും സന്തോഷ് വിശദീകരിച്ചു.
കേരളത്തിൽ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും വളരെ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിന് സർക്കാരിന് ഉത്തരവാദിത്തമുണ്ട്. പക്ഷേ അതിലൊന്നും മന്ത്രിക്ക് പങ്കുണ്ടോ എന്ന കാര്യം ഇനിയുള്ള ദിവസങ്ങളിൽ മാത്രമേ അറിയാൻ കഴിയുള്ളൂ. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവുമധികം ഇമേജ് ഉണ്ടാക്കിയ മന്ത്രിയുടെ പേരിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ട വാർത്ത വേദനിപ്പിക്കുന്നതാണെന്നും സന്തോഷ് പറഞ്ഞു. ഇതിന്റെ ഒപ്പമാണ് നരബലിയും കഞ്ചാവും ലഹരിയും പിടിച്ച വാർത്തകൾ. ഇത് കേരളത്തെ മറ്റുള്ളവരുടെ മുന്നിൽ ചെറുതാക്കി എന്നും സന്തോഷ് പറയുന്നു.