ആർത്തവരക്തം ഭക്ഷണത്തിൽ കലർത്തി നൽകുന്ന ദുർമന്ത്രവാദിനി… ബോളിവുഡിനെ പിടിച്ചു കുലുക്കിയ ആരോപണത്തെക്കുറിച്ച് കങ്കണാ രണാവത്ത്…

പ്രത്യേകിച്ച് ഗോഡ് ഫാദറോ,  സിനിമാ ബന്ധങ്ങളോ, ഇല്ലാതെ ചലചിത്ര ലോകത്തേക്ക് കടന്നുവന്ന് വലിയ വിജയം സ്വന്തമാക്കിയ കലാകാരിയാണ് കങ്കണ റണാവത്ത്. അതുകൊണ്ടുതന്നെ പല ദുരാരോപണങ്ങളും കങ്കണയുടെ പേര് ചേർത്ത് പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഏത് വിഷയത്തിലും തുറന്ന് അഭിപ്രായം പറയുന്ന കങ്കണ അടുത്തിടെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു പോസ്റ്റ് ചർച്ചയായി മാറി. കങ്കണയ്ക്ക് നേരെ ഉയർന്നു വന്ന ഒരു പഴയ വിവാദത്തെ പരാമർശിച്ചുകൊണ്ടാണ് കങ്കണ കുറുപ്പ് പങ്കുവെച്ചത്.

Screenshot 390

ഒരു പ്രമുഖ എഡിറ്റർ എഴുതിയത് താൻ ദുർമന്ത്രവാദം ചെയ്യുന്നതിന്റെ തെളിവുകൾ കിട്ടിയിട്ടുണ്ട് എന്നാണ്. ആർത്തവരക്തം ഭക്ഷണത്തിൽ കലർത്തി മറ്റുള്ളവർക്ക് ദീപാവലി സമ്മാനമായി നൽകിയെന്ന് എഴുതിയതായും കങ്കണ പറയുന്നു.

ഒരു സിനിമാ പശ്ചാത്തലവും ഇല്ലാതെ വിദ്യാഭ്യാസമോ,  മാർഗ്ഗ നിർദ്ദേശികളോ ഇല്ലാതെ പ്രത്യേക ഏജൻസിയോ,  കാമുകനോ , സുഹൃത്തോ  ഒന്നുമില്ലാതെ താൻ ഉയരങ്ങളിൽ എത്തുമെന്ന് ആർക്കും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.  അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാൻ വേണ്ടി അവർ ദുർമന്ത്രവാദം എന്ന കഥ ഉണ്ടാക്കുകയായിരുന്നു എന്നും കങ്കണ പറഞ്ഞു.

Screenshot 389

അതേസമയം കങ്കണക്കെതിരെ ദുർമന്ത്രവാദ ആരോപണവുമായി അവരുടെ മുൻ കാമുകനും രംഗത്തുവന്നിരുന്നു. ഇയാൾ പറഞ്ഞത് കങ്കണയ്ക്ക് ദുർമന്ത്രവാദം ചെയ്യുന്ന ശീലം ഉണ്ടെന്നും അവരുടെ ആർത്തവ രക്തം തന്നെ കുടിപ്പിച്ചിട്ടുണ്ട് എന്നുമാണ്. എന്നാൽ മുൻ കാമുകന്റെ ഈ ആരോപണം  തങ്കണ പാടെ നിരസിച്ചു. ആർത്തവ രക്തം എന്ന് തന്നെക്കുറിച്ച് പറയുന്നതിൽ കുഴപ്പമില്ല.  പക്ഷേ അതൊരിക്കലും വൃത്തികെട്ട കാര്യമല്ല. പ്രത്യുൽപാദനം നടത്താൻ തനിക്ക് കഴിയുന്നു എന്നതിന്റെ തെളിവാണത്. പുരുഷന്റെ ബോഡി ഫ്ലൂയിഡിന്റെ കാര്യത്തിൽ വൃത്തികേട് തോന്നാൻ പ്രത്യേകിച്ച് ഒന്നും ഇല്ലെങ്കിൽ സ്ത്രീകളുടെ കാര്യത്തിലും അതിൽ വൃത്തികേടില്ല എന്ന് കങ്കണ പറഞ്ഞു.