കള്ളുകുടിച്ചോ കഞ്ചാവ് വലിച്ചോ എന്നതിലാണ് പലരുടേയും ശ്രദ്ധ… പക്ഷേ താന്‍ അതൊന്നും മൈൻഡ് ചെയ്യാറില്ല… ഷൈൻ ടോം ചാക്കോ തുറന്നുപറയുന്നു..

നിരന്തരമായി വരുന്ന അഭിമുഖങ്ങളിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട താരമാണ്  ഷൈൻ ടോം ചാക്കോ. അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ ഏറെ ശ്രദ്ധേയമായി. സമൂഹം തന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്നതിനെ കുറിച്ച് ഒരിക്കലും ശ്രദ്ധിക്കാറില്ല എന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല ആളുകൾക്ക് തന്നോട് വലിയ ഇഷ്ടം ഒന്നുമില്ലാ എന്ന ബോധ്യം എപ്പോഴും ഉണ്ടെന്നും ഷൈൻ വിശദമാക്കുന്നു.

Screenshot 380

ആളുകൾ വിചാരണ ചെയ്യുന്നത് മൈൻഡ് ചെയ്യാറില്ല. അവർക്കു  എന്താണ് പറയണമെന്ന് തോന്നുന്നത് അത് പറയട്ടെ. നമ്മുടെ കാര്യം നമ്മൾ തന്നെയാണ് നോക്കുന്നത്. പലർക്കും അറിയേണ്ടത് മദ്യപിച്ചിട്ടാണോ അതോ കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിക്കുന്നത് എന്നാണ്. സമൂഹത്തിലെ എല്ലാവരുടെയും പ്രധാനപ്പെട്ട പ്രശ്നം അതാണ്.

വയറ്റിലേക്ക് ഒന്നും ചെന്നില്ലെങ്കിലും ഒരു കലാകാരൻ പെർഫോം ചെയ്യും. ഒരാൾ പട്ടിണി കിടക്കുകയാണോ അവന് കഴിക്കാന്‍ വല്ലതും കിട്ടുന്നുണ്ടോ ഇതൊന്നും ആരും അന്വേഷിക്കാറില്ല. വിഷമിക്കാൻ ആണെങ്കിൽ അതിനു മാത്രമേ നേരമുണ്ടാവുകയുള്ളൂയെന്ന് ഷൈന്‍ പറയുന്നു.

സിനിമയില്‍ വ്യത്യസ്തനാവണം എന്ന് സ്വയം ആഗ്രഹിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. അതിന് എഴുത്തുകാർക്കും സംവിധാനക്കുമൊക്കെ പങ്കുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ മുൻപ് ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കാറുണ്ട്.

ആളുകൾക്ക് തന്നോട് വലിയ ഇഷ്ടമൊന്നുമില്ലെന്ന് കാര്യം അറിയാം. കൂടുതലായും ലഭിക്കുന്നത് നെഗറ്റീവ് ഷെയ്ഡുള്ള  വേഷങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു സിനിമയിൽ ചെയ്ത നെഗറ്റീവ് വേഷത്തിന്റെ അതേ മാനറിസങ്ങൾ അടുത്ത സിനിമയിലും ചെയ്താൽ ശരിയാകണമെന്നില്ല. അഭിനയം ഒരു ട്രിക്കാണ്. കഥയിൽ പറയുന്ന കാര്യങ്ങൾ കാണികളെ അനുഭവിപ്പിക്കാൻ കഴിയുന്ന ഒരു ട്രിക്ക് പഠിച്ചാൽ പിന്നെ എല്ലാം വളരെ എളുപ്പമാണ്, ഷൈൻ പറഞ്ഞു.