അവർ അങ്ങനെ പറഞ്ഞത് നല്ല ഉദ്ദേശത്തോടുകൂടിയാണ്..ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു… സുരഭി ലക്ഷ്മി…

ഒരിക്കലും നടി റീമ കല്ലിങ്കൽ തന്റെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് സുരഭി ലക്ഷ്മി അഭിപ്രായപ്പെട്ടു. ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആണ് അവർ ഇത് വ്യക്തമാക്കിയത്. ചില മാധ്യമങ്ങൾ തെറ്റായ തരത്തില്‍ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും സുരഭി പറയുകയുണ്ടായി.

Screenshot 378

ഒരിക്കൽ താനും സഹോദരനും കൂടി മൂകാംബികയിൽ പോയിരുന്നു. അന്ന് വലിയ തിരക്കുള്ള ദിവസമായിരുന്നില്ല. അവിടെ എത്തിയതിനു ശേഷം താനും സ്ഥാനം സഹോദരനും ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോയെടുത്ത് അതിന് ജഗദംബികേ മൂകാംബികേ എന്ന ക്യാപ്ഷൻ നല്കി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. എന്നാൽ അതിനു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത ജഗത് ബി കെ, സുരഭി ലക്ഷ്മിയുടെ പുതിയ വരൻ എന്നായിരുന്നു. ജഗദംബികേ എന്നത് അവർ മറ്റൊരു രീതിയിൽ ആക്കി മാറ്റി.

 പലപ്പോഴും ക്യാപ്ഷൻ കണ്ടാണ് ഒരു ന്യൂസ് ക്ലിക്ക് ചെയ്തു നോക്കുന്നത്. എന്നാല്‍ അതിന് പ്രത്യേകിച്ച് ഒരു ഉള്ളടക്കവും ഉണ്ടായിരിക്കില്ല. ക്യാപ്ഷൻ പലപ്പോഴും പലരെയും വേദനിപ്പിക്കുന്ന തരത്തിൽ ആയിരിക്കും. നടി റീമ കല്ലിങ്കൽ തന്റെ വേഷങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. അതെല്ലാം തികച്ചും അടിസ്ഥാന രഹിതമാണ്.

Screenshot 379

ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ നാട്ടിൽ ഒരു സ്വീകരണം ലഭിച്ചിരുന്നു. അപ്പോൾ പല പ്രമുഖ താരങ്ങളും എത്തിയിരുന്നു. അവർ നല്ല ഉദ്ദേശത്തോടുകൂടി പറഞ്ഞ ഒരു കാര്യം സുരഭിയെ ചെറിയ വിഷങ്ങളിലേക്ക് വിളിക്കരുത് വലിയ വേഷങ്ങളിലേക്ക് വിളിക്കണമെന്നായിരുന്നു.

പിന്നീട് ഏത് വേഷത്തിലേക്ക് വിളിക്കണം എന്ന കാര്യത്തിൽ ആളുകൾക്ക് ഒരു ആശയകുഴപ്പം വന്നു.  ഇതോടെയാണ് താൻ ഏത് വേഷവും ചെയ്യുമെന്ന് പറഞ്ഞത്. ഇത് പറഞ്ഞപ്പോൾ വന്ന വാർത്തയാണ് സുരഭിയുടെ അവസരങ്ങൾ റിമ നഷ്ടപ്പെടുത്തുന്നു എന്ന തരത്തിൽ പ്രചരിച്ചത്.