ദൈവം മന്ദബുദ്ധി അല്ല… ഇതൊക്കെ കാണുന്നുണ്ട്… നിനക്കൊക്കെ എന്താ വരുന്നതെന്ന് കാത്തിരുന്നു കാണാം… പൊട്ടിത്തെറിച്ച് വനിതാ വിജയകുമാർ…

വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികൾ ജനിച്ചു എന്ന വാർത്ത പുറത്തു വന്നതിനു ശേഷം നയൻതാരക്കുംവിഘ്നേഷ് ശിവയ്ക്കും എതിരെ സോഷ്യൽ മീഡിയയില്‍  ആക്രമണം ശക്തമായിരുന്നു. വാടക ഗർഭപാത്രത്തിലൂടെ അമ്മയായവൾക്ക് യഥാർത്ഥ മാതൃത്വത്തിന്റെ വില അറിയില്ലെന്നും മറ്റും ഒരു വിഭാഗം വിമർശനം ഉയർത്തിയിരുന്നു. എന്നാൽ ഇതിനോടൊന്നും താര ദമ്പതികൾ  പ്രതികരിച്ചിരുന്നില്ല. ഇപ്പോഴാ ഇരുവരേയും വിമർശിച്ചവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി വനിതാ വിജയകുമാർ. സമൂഹ മാധ്യമത്തിലൂടെയാണ് അവർ താരതമ്പതികളെ വിമർശിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ചത്.

Screenshot 364

മികച്ച ജീവിതം തുടരാൻ സ്നേഹം ആവശ്യമാണ്. കൊണ്ടുതന്നെ രണ്ടു നിഷ്കളങ്കരായ കുട്ടികൾ ജനിക്കുന്നു എന്നതിനും അപ്പുറം മനോഹരമായ വേറെ എന്താണ് ജീവിതത്തിൽ ഉള്ളതെന്ന് വനിത ചോദിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെ ഇല്ലാതാക്കുന്ന ആളുകളെ നിയമപരമായി തന്നെ നേരിടണമെന്നും അവർ പറഞ്ഞു.

ചിലർ നിയമമറിയാമെന്നും വൈദ്യശാസ്ത്രം അറിയാമെന്നും പറഞ്ഞാണ് ഒരു ഗുണവുമില്ലാത്ത തരത്തിലുള്ള അഭിമുഖങ്ങൾ പലർക്കും കൊടുക്കുന്നതും സമൂഹമാധ്യമത്തിൽ കുറുപ്പ് പങ്കുവെക്കുന്നതും. ഇത്തരക്കാരൊന്നും ഒരുകാലത്തും നന്നാവാൻ പോകുന്നില്ല. എല്ലാം ദൈവം കണ്ടുകൊണ്ടിരിക്കുകയാണ്. ആർക്കൊക്കെ എന്തൊക്കെ കൊടുക്കണമെന്ന് ദൈവത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇതിൽനിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് ആരും കരുതരുത്. ഇത്തരക്കാരുടെ അവസ്ഥ എന്താണെന്ന് കാത്തിരുന്ന് കാണാമെന്നും വനിത പറയുന്നു.

Screenshot 362

വിഘ്നേഷിന്റെയും നയൻതാരയുടെയും അച്ഛനമ്മമാർ എന്ന നിലയിലുള്ള യാത്ര വളരെ മനോഹരമാകട്ടെ എന്നും മറ്റുള്ളവര്‍ എന്തുപറഞ്ഞാലും അതിനെ തിരസ്കരിക്കുകയാണ് വേണ്ടതെന്നും വനിത ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ ജനിക്കുക എന്നത് ഏറ്റവും മികച്ച കാര്യമാണ്. അവർക്ക് സ്നേഹവും പരിചരണവും നൽകി അവരുടെ എല്ലാ നല്ല നിമിഷങ്ങളും ആസ്വദിക്കുകയാണ് വേണ്ടതെന്നും വനിത പറയുന്നു.