മലയാളികൾക്ക് ചിലപരിചിതയായ ഗായികയാണ് അഭയാഹിരണ്‍മയി. സമൂഹ മാധ്യമത്തിൽ വളരെ സജീവമായ അവർ അടുത്തിടെ പ്രമുഖ സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ലിവിങ് ടുഗതർ റിലേഷന്ഷന്ഷിപ്പ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇരുവരും ബന്ധം അവസാനിപ്പിച്ചതോടെ അഭയയും ഗോപി സുന്ദറും വാർത്തകളിൽ നിറഞ്ഞു. അതേ സമയം എന്തുകൊണ്ടാണ് ഇരുവരും ബന്ധം വേര്‍പെടുത്തിയതെന്ന് രണ്ടാളും പരസ്യമായി യാതൊരു പ്രതികരണവും നൽകിയിരുന്നില്ല. ഗോപി സുന്ദറിന് സമൂഹ മാധ്യമത്തിൽ നിരവധി ആക്രമണം നേരിടേണ്ടി വന്നു. ഗോപി സുന്ദറുമായി അകന്നതിനു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലികമായ ഇടവേള എടുത്ത് അഭയം അടുത്തിടെ വീണ്ടും സമൂഹ മാധ്യമത്തിൽ സജീവമായിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ അഭയ ക്യു ആൻഡ് സെഷനിലെ ചോദ്യവും മറുപടിയും ഏറെ ശ്രദ്ധേയമായി മാറി. അഭയ വിവാഹം കഴിചോട്ടെ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഈ ചോദ്യത്തിന് അഭയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകി. റഫീഖ് എന്ന് പേരുള്ള ഒരു ആരാധകനാണ് അഭയയെ പരസ്യമായി പ്രൊപ്പോസ് ചെയ്തത്. ഈ പ്രൊപ്പോസലിന് നന്ദി അറിയിച്ച അഭയ ചോദ്യം വളരെ രസകരമായിട്ടുണ്ടെന്നും പക്ഷേ ഇതിനുള്ള തന്റെ മറുപടി നോ ആണെന്നും തുറന്നു പറഞ്ഞു. ആരാധകന്റെ ചോദ്യവും അതേ സ്പിരിറ്റിൽ ഉള്ള അഭയയുടെ മറുപടിയും സമൂഹ മാധ്യമത്തിൽ വൈറലായി മാറി.
12 വർഷത്തോളം ലിവിങ് ടുഗതര്‍ റിലേഷൻഷിപ്പിൽ ഇരുന്നതിന് ശേഷം പെട്ടന്നു ഒരു ദിവസം അഭയ ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിപ്പിക്കുക ആയിരുന്നില്ല. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഗോപിയുടെ ലിവിങ് ടുഗതർ റിലേഷൻഷിപ്പിലെ രണ്ടാമത്തെ വ്യക്തിയാണ് അഭയ. അതുകൊണ്ട് തന്നെ അഭയ ഈ ബന്ധം അവസാനിപ്പിച്ചതോടെ സമൂഹമാധ്യമത്തിൽ വിമര്‍ശിക്കപ്പെട്ടു. അഭയയും സൈബർ ആക്രമണം നേരിടേണ്ടതായി വന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് ഗായിക അമൃത സുരേഷും കുടുംബവുമാണ്.