പലര്‍ക്കും ശരീരം മാത്രം മതി !! ലക്ഷ്മി റായി

കന്നഡയില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ താരമാണ് ലക്ഷ്മി റായി. തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ നിരവധി അന്യ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങി നില്ക്കുമ്പോഴാണ് ലക്ഷ്മി റായ് മലയാളത്തില്‍ എത്തുന്നതും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അടക്കം നായികയി വേഷം ഇടുന്നതും.

തന്റെ ആദ്യ കാലങ്ങളില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെങ്കിലും എന്തുകൊണ്ടോ അത് നില നിര്‍ത്തിക്കൊണ്ട് പോകാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. മലയാളത്തില്‍ ഒരുപിടി വിജയ ചിത്രങ്ങളില്‍ ഇവര്‍ പ്രധാന വേഷം ചെയ്തു. റോക് എന്‍ റോള്‍, അണ്ണന്‍ തമ്പി, ഇന്‍ ഹരിഹര്‍ 2, ഇവിടം സ്വര്‍ഗമാണ് തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍.

ഇതോടെ ഇവര്‍ യുവാക്കളുടെ ഹരം ആയി മാറുകയും ചെയ്തു. ഹിറ്റുകള്‍ക്കൊപ്പം നിരവധി പരാജയങ്ങള്‍ കൂടി ഏറ്റു വാങ്ങിയതോടെ ഇവര്‍ക്ക് ചിത്രങ്ങള്‍ കുറയുകയും ചെയ്തു.

താരത്തിന്റെ വ്യക്തി ജീവിതവും അത്ര സുഖകരം ആയിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്ത്തകള്‍. ഒരുപക്ഷേ ഇതാവാം മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുവാന്‍ ഇവര്‍ക്ക് കഴിയാതെ പോയത്. പ്രണയത്തെ കുറിച്ച് ഇപ്പോള്‍ താരം നടത്തിയ ചില വെളിപ്പെടുത്തലുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ച ആയി.

തനിക്ക് ഒരിയ്ക്കലും പ്രണയം എന്ന വികാരത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയില്ലന്നും എന്നാല്‍ പ്രണയം നടിച്ച് അടുത്തു കൂടിയവരൊക്കെ തന്നെ ചതിക്കുക ആയിരുന്നെന്നും ഇവര്‍ പറയുന്നു. തനിക്ക് ഒട്ടനവധി പുരുഷ സുഹൃത്തുക്കള്‍ ഉണ്ടെന്നും പലരോടും ഒപ്പം ഡേറ്റിങ്ങിന് താന്‍ പോയിട്ടുണ്ടെന്നും തുറന്നു സമ്മതിക്കുന്ന ഇവര്‍ പക്ഷേ അവരൊക്കെയും ആഗ്രഹിച്ചത് തന്‍റെ ശരീരം മാത്രം ആണെന്ന് തുറന്നു പറയുന്നു.

ആരും തന്നോടു മനസ്സികമായി അടുപ്പം കാണിച്ചില്ല. പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ തനിക്ക് കഴിയാറില്ലന്നും എല്ലാം മറന്നു താന്‍ അതില്‍ വീണു പോകുന്നു എന്നും ഇവര്‍ കൂട്ടി ചേര്‍ത്തു.

Leave a Reply

Your email address will not be published.