കൊച്ചിയിൽ പ്രമുഖ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുടുക്കി നഗ്ന ദൃശ്യങ്ങൾ പകർത്തി…

മലയാളത്തിലെ അറിയപ്പെടുന്ന നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുടുക്കി ദൃശ്യങ്ങൾ പകർത്തിയതിനു ശേഷം കോടികൾ തട്ടിയെടുത്തതായി പോലീസിൽ പരാതി ലഭിച്ചു.  എറണാകുളത്തുള്ള ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ നിർമ്മാതാവിനെ വിളിച്ചു വരുത്തിയതിനു ശേഷം അവിടെ വെച്ച് നഗ്നചിത്രങ്ങൾ പകർത്തുകയും പിന്നീട് അവ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി,  രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

Screenshot 345

തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം മലയാളത്തിലെഅറിയപ്പെടുന്ന നിർമ്മാതാവാണ്. നിരവധി മലയാള ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളത് കൊണ്ട് തന്നെ പരിചിതമായ മുഖമുള്ള ഇദ്ദേഹത്തെ പറ്റിച്ചു രണ്ട് കോടിയോളം രൂപ പ്രതികൾ തട്ടിയെടുത്തെന്നും ഒടുവിൽ ഭീഷണി സഹിക്കാനാകാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നും നിർമ്മാതാവ് പോലീസിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

ഈ സംഭവത്തിൽ അജിനി സണ്ണി എന്ന യുവതിയും പ്രതികളായ രണ്ടു പേരും നിർമ്മാതാവിന്റെ സ്ഥാപനത്തിലെ തന്നെ ജോലിക്കാരനും മറ്റൊരാൾ അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയുമാണ്. നിർമ്മാതാവ് അജിനി സണ്ണിയെ പലതവണ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്.

അതേസമയം പ്രതികൾ നിർമാതാവിനെ കുടുക്കാൻ വളരെ നാളുകളായി പ്ലാൻ ചെയ്യുകയായിരുന്നു. ഏറെ നാളത്തെ പ്ലാനിങ്ങിനൊടുവിൽ ഇത്തരം ഒരു ഓപ്പറേഷന്‍ വളരെ കൃത്യമായി എക്സിക്യൂട്ട് ചെയ്തത്. 

ഈ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജോർജ് മേരിദാസ്,  ബേബി മാത്യു , സാദിഖ് മേത്തലകത്ത് , അജിനി സണ്ണി എന്നിവർക്കെതിരെയാണ് നിർമ്മാതാവ് പോലീസിൽ പരാതി നൽകിയത്. ഇടപ്പള്ളിയിലുള്ള ഒരു ആഡംബര ഹോട്ടൽ മുറിയെടുത്ത് കാണണമെന്ന് യുവതി ആവശ്യപ്പെടുകയും പിന്നീട് മുറിയിൽ എത്തിയ പ്രതികൾ ബലമായി തന്റെ നഗ്നദൃശ്യങ്ങൾ പകർത്തി പണം വാങ്ങിച്ചെടുക്കുകയായിരുന്നു എന്നും നിർമ്മാതാവ് പറയുന്നു.