മലയാളി ഒരു കാലത്തും മറക്കാത്ത അതുല്യ പ്രതിഭയാണ് കലാഭവൻ മണി. ഇന്നും സാധാരണക്കാരുടെ ഹൃദയത്തിൽ മണിക്ക് മരണമില്ല. മണിയെ കുറിച്ചുള്ള ഓർമ്മകൾ പ്രമുഖ നിർമ്മാതാവ് സമദ് മങ്കട ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്ക് വയ്ക്കുകയുണ്ടായി.
കലാഭവൻ മണിക്ക് കൊച്ചിൻ ഹനീഫയുമായി വളരെ അടുത്ത ബന്ധം ആയിരുന്നു ഉണ്ടായിരുന്നതെന്ന് സമദ് പറയുന്നു. കൊച്ചിൻ ഹനീഫയ്ക്ക് കുട്ടികൾ ഉണ്ടാകാൻ വേണ്ടി കലാഭവൻ മണി മാലയിട്ട് ശബരിമലയ്ക്ക് പോയിട്ടുണ്ടെന്ന് കൊച്ചിൻ ഹനീഫ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
കലാഭവൻ മണിയുടെത് വല്ലാത്ത ഒരു നഷ്ടമാണ്. അദ്ദേഹത്തെ വെച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു എങ്കിലും ആ പ്രോജക്ട് നടന്നില്ല. മണി ഒരു വലിയ മനുഷ്യ സ്നേഹിയാണ്. ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്ന വ്യക്തി ആയിരുന്നു മണി.
ഹൃദയം കൊണ്ട് സംസാരിക്കുന്ന വ്യക്തിയായിരുന്നു മണി. കൃത്രിമത്വം ഇല്ലാത്ത സ്വഭാവമായിരുന്നു മണിയുടേത്. ഇത്ര ഉയർന്ന നിലയിൽ എത്തിയിട്ടും മണിയുടെ വിനയത്തിന് ഒരിയ്ക്കലും കുറവ് വന്നിട്ടില്ല. ലാളിത്യമായിരുന്നു മണിയുടെ സ്വഭാവത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിന് ചുറ്റും എപ്പോഴും സംഗീതത്തിന്റെ ഒരു അന്തരീക്ഷം ഉണ്ട്.
ലഹരിക്ക് അടിമപ്പെട്ടാൽ പലപ്പോഴും ക്രിയേറ്റിവിറ്റിയെ അത് നഷ്ടപ്പെടുത്തുമെന്നും ശ്രദ്ധ അതിലേക്ക് പോകുമെന്നും സമദ് പറയുന്നു. മണിയെ ഒരിക്കലും മലയാളിക്ക് മറക്കാൻ കഴിയില്ല. നാടൻ പാട്ട് എന്ന കലയെ ജനകീയമാക്കിയത് മണിയാണ്. ഇപ്പോഴും കോളേജ് പരിപാടികളിൽ കുട്ടികൾ തെരഞ്ഞെടുക്കുന്നത് മണിയുടെ പാട്ടാണ്. മലയാളം ഉള്ളടത്തോളം കാലം കലാഭവൻ മണിയെ മറക്കാൻ കഴിയില്ലെന്ന് സമദ് പറയുന്നു.