കോണ്ടം നല്ലതിന് പക്ഷേ, ഒരു സാധ്യതയുണ്ട്…ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം…

ലൈംഗിക രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനും അനാവശ്യ ഗർഭധാരണം ഒഴിവാക്കുന്നതിനും ഗർഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇതിലും മികച്ച ഒരു മാർഗ്ഗം വേറെ ഇല്ലെന്നാണ് പൊതുവേ വിദഗ്ധന്മാർ അഭിപ്രായപ്പെടുന്നത്.

 എന്നാൽ കോണ്ടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു  പലവിധ തെറ്റിദ്ധാരണകളും പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഗർഭനിരോധന ഉറകൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന അറിവില്ലായ്മ പലപ്പോഴും സെക്സ് ലൈഫിൽ പലവിധത്തിലുള്ള ദോഷങ്ങളും ചെയ്യും. കോണ്ടം ഉപയോഗിച്ചാൽ ഗർഭനിരോധനം പരാജയപ്പെടാനുള്ള സാധ്യത കേവലം രണ്ട് ശതമാനം മാത്രമാണ്. മിക്കപ്പോഴും ശരിയായ രീതിയിൽ ഇത് ഉപയോഗിക്കാത്തതാണ് ഗർഭനിരോധനം പരാജയപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം.  കോണ്ടം ധരിക്കുന്നതായി ബന്ധപ്പെട്ട അറിവില്ലായ്മയാണ് അതിലേക്ക് നയിക്കുന്നത്.

Screenshot 328

ഉദ്ധരിച്ച ലിംഗത്തിൽ മാത്രമേ കോണ്ടം ധരിക്കാൻ പാടുള്ളൂ എന്നു പ്രത്യേകം ശ്രദ്ധിയ്ക്കുക. കോണ്ടം നിർമ്മിക്കുന്നത് റബര്‍ ലാറ്റക്സ് ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ ലാറ്റക്‍സിനോട് ഏതെങ്കിലും തരത്തിലുള്ള അലർജി ഉള്ളവർ മറ്റ് സുരക്ഷിതമായ മാർഗം തേടാവുന്നതാണ്.

ബന്ധപ്പെടുന്നതിനിടയിൽ ഉണ്ടാകുന്ന ഉയർന്ന മർദ്ദം മൂലം കോണ്ടത്തിന് പൊട്ടൽ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആയതിനാല്‍ കേടുപാട് സംഭവിച്ച കോണ്ടം മാറ്റി പുതിയത് ഉപയോഗിക്കണം. ഒരിക്കൽ ഉപയോഗിച്ച കോണ്ടം വീണ്ടും ഉപയോഗിക്കാൻ പാടില്ല. കോണ്ടത്തിന് കേടുപാടുകൾ സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ ചിലത് എന്തൊക്കെയാണ് എന്ന് നോക്കാം.

Screenshot 329

കഠിനമായ രീതിയിലുള്ള ലൈംഗികേളിയും ഗുദരതിയും യോനിയിലെ വരൾച്ചയും ലൂബ്രിക്കേറ്റുകളുടെ അമിതമായി ഉപയോഗവും മൂലം കോണ്ടത്തിന് കേടുപാടുകൾ ഉണ്ടാകാൻ കാരണമാകും. മൂർച്ചയേറിയ വസ്തുക്കൾ കൊണ്ട് കോണ്ടത്തിന്റെ പാക്കറ്റ് തുറക്കരുത്. നല്ല തണുപ്പുള്ള സ്ഥലത്ത് ആയിരിക്കണം കോണ്ടം വയ്ക്കേണ്ടത്. ചൂട് കൂടിയ സ്ഥലത്ത് വെച്ചിരിക്കുന്ന കോണ്ടം ലിംഗം യോനിയിൽ പ്രവേശിക്കുമ്പോൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ കോണ്ടം ഉപയോഗിച്ച് ബന്ധപ്പെടുന്നതിനു മുമ്പ് മുകളിൽ പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.