നടി ആക്രമിക്കപ്പെട്ട സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരെ കോടതി അലക്ഷ്യ നടപടിയിൽ മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഈ വാർത്തയുമായി ബന്ധപ്പെട്ട് സംവിധായകൻ ശാന്തിവിള ദിനേശ് പ്രതികരിക്കുകയുണ്ടായി.
തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടന്ന ഒരു സിനിമയുടെയും ആവശ്യത്തിനുവേണ്ടി ഒരിക്കലും ഹോട്ടലിൽ താമസിക്കാത്ത തന്നെ മണക്കാട് ടൂറിസ്റ്റ് ഹോമിൽ വെച്ച് ഒരു പെണ്ണുമായി പിടിച്ചെന്നും വസ്ത്രമില്ലാതെ താൻ ഇറങ്ങി ഓടിയെന്നുള്ള കഥ പറഞ്ഞു പരത്തിയ വ്യക്തിയാണ് ബൈജു കൊട്ടാരക്കര. താൻ അയാളെ വിളിക്കുന്നത് കൊട്ടാരക്കര വിക്രമൻ എന്നാണ്. തന്റെ ഭാര്യ ഒരു മുൻ സിനിമ നടിയാണ്, അവരെ തട്ടിക്കൊണ്ടു വന്നതാണ് ഭാര്യയുടെ അനിയത്തിനായി അവിഹിതബന്ധം ഉണ്ട് താൻ മൂലം തന്റെ അനിയൻ ആത്മഹത്യ ചെയ്തു എന്നു തുടങ്ങി നിരവധി കാര്യങ്ങൾ ബൈജു കൊട്ടാരക്കര തന്നെ കുറിച്ച് പറഞ്ഞു പരത്തിയെന്ന് ശാന്തിയുള്ള ദിനേശ് പറയുന്നു.
ഒരു കേസ് കൊടുക്കാമെങ്കിലും താൻ ആ വഴിക്ക് പോയിട്ടില്ല. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയപ്പോഴാണ് താൻ പോലീസ് സ്റ്റേഷനുകൾ കയറി തുടങ്ങിയതെന്നു അദ്ദേഹം പറയുന്നു.
വാദിയായാലും പ്രതിയായാലും പോലീസ് സ്റ്റേഷനിൽ കയരേണ്ടി വരരുതെന്ന് വിചാരിക്കുന്ന വ്യക്തിയാണ് താൻ. എന്നാല്‍ തനിക്കെതിരെ പോക്സോ കേസും ഉണ്ട്. ഇതൊക്കെ വളരെ മോശമാണെന്നാണ് തന്റെ അഭിപ്രായമെന്ന് ശാന്തിവള ദിനേശ് പറയുന്നു.
തിരുവനന്തപുരത്ത് പട്ടിണിയും പരവട്ടവുമായി നടന്ന സമയത്ത് തനിക്ക് ലഭിച്ച നിരവധി അവസരങ്ങൾ ബൈജുവിന് കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ അദ്ദേഹം അത് അംഗീകരിക്കുമോ എന്ന് അറിയില്ലെന്നും ശാന്തിയുള്ള ദിനേശ് പറയുന്നു. പറയുന്ന കാര്യങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോൾ നിരന്തരമായി ചീത്ത വിളിക്കുകയാണ് ബൈജു. തന്നെ ഒരു ശത്രുമായി പ്രഖ്യാപിച്ചത് ബൈജുവാണ്. ആളുകളെ ഇല്ലാത്തത് പറഞ്ഞു നോവിക്കുന്നത് ഒരു മാനസികരോമാണ്. ഒരു കേസിന്റെ വാദം കേൾക്കുന്ന ജഡ്ജിയെ അറക്കുന്ന ഭാഷയിലാണ് ബൈജു കൊട്ടാരക്കര ചീത്തവിളിച്ചത്. ഇതിലാണ് ഇപ്പോഴത്തെ കേസ് എന്നും ശാന്തിവിള കൂട്ടിച്ചേർത്തു.