അതിന് നല്ല ക്ഷമ വേണം … അക്കാര്യത്തിൽ ഞാനും സംയുക്തയും രണ്ട് ധ്രുവങ്ങളിലാണ്… ബിജു മേനോന്‍….

മലയാളത്തിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് ബിജുമേനോനും സംയുക്ത വർമ്മയും. എന്നാൽ വിവാഹം കഴിഞ്ഞതിന് ശേഷം സംയുക്ത സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുക്കുക ആയിരുന്നു . ഇത് സംയുക്തയുടെ  തീരുമാനമായിരുന്നു എന്നും സ്വന്തമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ക്ക്  ഉണ്ടെന്നും ബിജുമേനോൻ പറയുകയുണ്ടായി.

54d5a96b0bde229dc48a643c2e98de67

എന്നാണ് സംയുക്ത അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് എന്ന് എല്ലാവരും തന്നോട് ചോദിക്കാറുണ്ട്. പക്ഷേ അത് തീരുമാനിക്കേണ്ടത് സംയുക്ത മാത്രമാണ്.വിവാഹം കഴിഞ്ഞതിനു ശേഷം സിനിമ വിടാം എന്ന തീരുമാനത്തിലെത്തിയത് സംയുക്തയാണ്. അതുകൊണ്ട് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സംയുക്ത മാത്രമാണ്. ഇപ്പോൾ സംയുക്തയ്ക്ക് കുടുംബ കാര്യങ്ങളിലും മകന്റെ കാര്യങ്ങളിലും ശ്രദ്ധിക്കാനാണ് കൂടുതൽ ഇഷ്ടം. ജീവിതം ഇപ്പോൾ ബാലൻസ് ആയിട്ടാണ് പോകുന്നത് എന്നും ബിജുമേനോൻ പറഞ്ഞു.

 ഫിറ്റ്നസ് നോക്കുന്ന കാര്യത്തിൽ സംയുക്ത വളരെ കണിശക്കാരിയായ വ്യക്തിയാണ്. തന്നോട് ഇതേക്കുറിച്ച് പറയാറുണ്ട്. പക്ഷേ അതിന് നല്ല ക്ഷമ ആവശ്യമാണ്. തനിക്ക് അതില്ല. കുറെ സമയം ഇരുന്നുള്ള ഒരു പരിപാടിയും പറ്റില്ല. ശ്വസനവുമായി ബന്ധപ്പെട്ട ചില വ്യായാമങ്ങളൊക്കെ സംയുക്ത പഠിപ്പിച്ചിട്ടുണ്ട്. അതൊഴികെ മറ്റൊന്നും തന്നെ കൊണ്ട് പറ്റില്ല എന്നും അക്കാര്യത്തിൽ തങ്ങൾ രണ്ടുപേരും രണ്ടു ധ്രുവങ്ങളിലാണെന്നും ബിജു മേനോൻ പറഞ്ഞു.

അതേസമയം സിനിമയിൽ കൂടുതൽ വിവരങ്ങൾ തനിക്ക് ലഭിക്കുന്നത് സംയുക്തയില്‍  നിന്നാണെന്നും സിനിമ ഫീൽഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സംയുക്തയാണ് കൂടുതലായി അറിയുന്നതെന്നും ബിജു മേനോൻ പറയുന്നു. തന്നെ കൂടുതൽ മെച്ചപ്പെടാൻ പ്രചോദിപ്പിക്കുന്ന വ്യക്തിയും സംയുക്തയാണ് എന്ന് ബിജുമേനോൻ കൂട്ടിച്ചേർത്തു.