കോക്പിനുള്ളിൽ വച്ച് വസ്ത്രം അഴിച്ച് പോൺ വീഡിയോ കണ്ടു… സഹ പൈലറ്റിന് മുന്നില്‍ ഇരുന്ന് സ്വയംഭോഗം ചെയ്തു… പരാതിയുമായി വനിതാ പൈലറ്റ്…

വിമാന  യാത്രയ്ക്കിടെ കോക്പിറ്റിലിരുന്ന് വിവസ്ത്രനായി പോണ്‍ വീഡിയോ കാണുകയും വനിതാ പൈലറ്റിന് മുന്നിൽ ഇരുന്നു സ്വയംഭോഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ വിമാന കമ്പനിക്കെതിരെ പരാതിയുമായി വനിതാ  പൈലറ്റ്. പ്രമുഖ അമേരിക്കൻ വിമാന കമ്പനിയായ സൗത്ത് വെസ്റ്റ് എയർലൈൻസ് എതിരെയാണ് ഇതേ കമ്പനിയിൽ പൈലറ്റ് ആയിരുന്ന ക്രിസ്ത്യൻ ജനിങ് കോടതിയെ സമീപിച്ചത്.

Screenshot 275

സംഭവം നടന്നത് 2020 ഓഗസ്റ്റിലാണ്. സൗത്ത് വെസ്റ്റ് എയർലൈൻസ് ഫിലാഡല്‍ഫിയയില്‍ നിന്നും ഫ്ലോറിഡയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആകാശത്തുവച്ച് സഹ പൈലറ്റിന്റെ ഭാഗത്ത് നിന്നും ഇത്തരം ഒരു നടപടി ഉണ്ടായത്. ഇവരുടെ സഹ പൈലറ്റ് ആയ മൈക്കൽ ഹാക്ക് കോക്ക് പിറ്റിന്റെ വാതിൽ പൂട്ടിയിട്ടതിനു ശേഷം ഇത് തന്റെ അവസാനത്തെ യാത്രയാണെന്നും അതുകൊണ്ടാണ് താൻ ചിലത് ചെയ്യാൻ പോവുകയാണ് എന്നും സഹ പൈലറ്റ് ആയ ക്രിസ്റ്റ്യന്‍  ജാനിങ്ങിനോട് പറഞ്ഞു. സംഭവം എന്താണെന്ന് മനസ്സിലാകാതിരുന്ന ജാനിങ്ങിന്റെ മുൻപിൽ ഇരുന്ന് ഇയാൾ വസ്ത്രമഴിച്ചതിനു ശേഷം ലാപ്ടോപ്പ് ഓപ്പൺ ചെയ്തു അതിൽ വീഡിയോ കാണാൻ തുടങ്ങി. കൂടാതെ ഇയാള്‍ അവിടെ ഇരുന്ന് സ്വയംഭോഗം ചെയ്യാനും തുടങ്ങി.

 പിന്നീട് യാത്ര പൂർത്തിയാക്കിയതിനു ശേഷം പൈലറ്റ് ജാനിംഗ് വിമാന കമ്പനിയിൽ പരാതി നൽകി. എന്നാൽ കമ്പനി അധികൃതരുടെ ഭാഗത്തു നിന്നും അനുകൂലപരമായ നടപടി ഉണ്ടായില്ല. ഇതോടെ ഇവർ കോടതിയെ സമീപിക്കുക ആയിരുന്നു. ഇതോടെയാണ് സംഭവം വലിയ വാർത്തയായി മാറിയത്.