20 വർഷമായി സിനിമയിൽ നിൽക്കുന്നു… അനങ്ങനെയൊക്കെ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്…തുറന്നുപറഞ്ഞ് ജയസൂര്യ…

മലയാളത്തിലെ യുവ നടന്മാരിൽ ഏറെ ശ്രദ്ധേയനാണ് ജയസൂര്യ. രണ്ടു പതിറ്റാണ്ടായി മലയാള സിനിമാ ലോകത്ത് സജീവമായി നിറഞ്ഞു നിൽക്കുന്ന അദ്ദേഹം തന്റെ കരിയറിൽ ഇതിനോടകം തന്നെ നിരവധി വ്യത്യസ്തമായ പരീക്ഷണങ്ങൾ കൊണ്ടുവരാൻ തയ്യാറായിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലും അദ്ദേഹം ശക്തമായ ഇടപെടലുകളാണ് നടത്താറുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ സാമൂഹികമായ ഇടപെടലുകളെ പലപ്പോഴും പലരും വിമർശനത്തിന് വിധേയമാക്കാറുണ്ട്. ഇതൊക്കെ ജയസൂര്യയുടെ  പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. ഈ ആരോപണത്തെ കുറിച്ച് തന്റെ ഏറ്റവും പുതിയ ചിത്രമായ ഈശോയുടെ വിശേഷങ്ങൾ പങ്കുവെച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

Screenshot 262 1

20 വർഷത്തോളമായി സിനിമയിൽ നിൽക്കുന്ന തനിക്ക് മറ്റൊരു പബ്ലിസിറ്റി ആവശ്യമുണ്ടോ എന്ന് ജയസൂര്യ ചോദിക്കുന്നു. അനുഭവത്തിൽ നിന്ന് പഠിച്ച കാര്യങ്ങളോ മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടിയ കാര്യങ്ങളോ ആണ്  പറയാറുള്ളത്. അതിലൂടെ മറ്റൊരാൾക്ക് ഗുണം ഉണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം. പ്രതികരിക്കുന്നത് സമൂഹത്തിനു വേണ്ടിയാണ്. പലപ്പോഴും സിസ്റ്റത്തിനെതിരെയും പ്രതികരിക്കാറുള്ളത്. അപ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ കേൾക്കുമ്പോൾ ചിരിക്കാൻ ആണ് തോന്നുക എന്നും ജയസൂര്യ പറഞ്ഞു.

ഈശോ എന്ന ചിത്രത്തിന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ വ്യക്തികളെ വേർതിരിച്ചു കാണുന്ന രീതി മാറിയേ മതിയാവൂ. മലയാളികൾ അത്തരക്കാരല്ല. ആരുടെയും മതം നോക്കിയല്ല സൗഹൃദവും വിരോധവും കാണിക്കുന്നത്. സിനിമയ്ക്ക് വളരെ വെളിച്ചമുള്ള ഒരു പേര് വേണമായിരുന്നു. അങ്ങനെയാണ് ഈശോ എന്ന പേരിലേക്ക് എത്തിയത്. ഈ ചിത്രം കണ്ട്  ഇറങ്ങിയതിനു ശേഷം ഈശോയെക്കാൾ മികച്ച ഒരു പേര് ഈ ചിത്രത്തിന് ഇടാൻ കഴിയില്ല എന്നാണ് ഏറ്റവും കൂടുതൽ വിമർശിച്ച പിസി ജോർജ് പോലും പറഞ്ഞതെന്ന് ജയസൂര്യ കൂട്ടിച്ചേർത്തു.