ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വൈദ്യൻ നോക്കി നിന്നു… തിരുവല്ല നരബലിയുടെ കൂടുതൽ വിവരങ്ങൾ…

കേരളത്തെ ഞെട്ടിച്ച തിരുവല്ല നരബലിയിൽ പ്രതികൾ പോലീസിന് മുന്നിൽ കുറ്റം സംബന്ധിച്ചു. ഭഗവത് സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ശിഹാബ് എന്നിവർ മൂന്നു പേരുമാണ് പ്രധാന കുറ്റവാളികൾ. ഇവർക്ക് മൂന്നു പേർക്കും ഈ കുറ്റകൃത്യത്തിൽ തുല്യ പങ്കാളിത്തമാണ് ഉള്ളതെന്ന് പോലീസ് പറഞ്ഞു.

Screenshot 255

കൊലപാതകം നടന്നത് ജൂണിലും സെപ്റ്റംബറിനും ആയിട്ടാണ്. കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്. കൊലചെയ്യപ്പെട്ട വടക്കാഞ്ചേരി സ്വദേശി റോസിലിയും, കടവന്ത്ര സ്വദേശിനി പത്മവും ലോട്ടറി വില്പനക്കാരാണ്. ഇരുവരെയും നേരത്തെ തന്നെ ശിഹാബിന് പരിചയമുണ്ടായിരുന്നു. പണം തരാമെന്ന് പറഞ്ഞാണ് ഇവരെ തിരുവല്ലയിലുള്ള ഭഗവത് സിങ്ങിന്റെ വീട്ടിലേക്ക് ശിഹാബ് കൊണ്ട് വന്നതിന് ശേഷം അതി ക്രൂരമായി കൊലപ്പെടുത്തിയത്. 

Screenshot 254 1

 ശ്രീദേവി എന്ന പേരിൽ സോഷ്യൽ മീഡിയ വഴിയാണ് ശിഹാബ് ഭഗവത് സിങ്ങുമായി അടുക്കുന്നത്. പെരുമ്പാവൂരിൽ റഷീദ് എന്ന പേരിൽ ഒരു സിദ്ധൻ ഉണ്ടെന്നും അയാളെ തൃപ്തിപ്പെടുത്തിയാൽ ധന അഭിവൃദ്ധി ഉണ്ടാകുമെന്നും വൈദ്യരെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് റഷീദ് എന്ന പേരില്‍ ഇവരുടെ വീട്ടിലെത്തിയ ശിഹാബ്  വൈദ്യന്റെ മുന്നിൽ വച്ച് തന്നെ അയാളുടെ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ഇങ്ങനെ ചെയ്യുന്നത് സിദ്ധി വർദ്ധിപ്പിക്കാൻ സഹായിക്കും എന്നാണ് ശിഹാബ് പറഞ്ഞിരുന്നത്. വൈദ്യന്റെ വീട്ടിലെത്തിച്ച പത്മത്തെയും റോസിലിനെയും അതി  ക്രൂരമായി ഓരോ അവയവങ്ങൾ മുറിച്ചു മാറ്റിയാണ് കൊന്നത്. രക്തം വാർന്നാണ് ഇവർ രണ്ടുപേരും മരിച്ചത്. മരണപ്പെട്ടവരുടെ രക്തം വീട്ടില്‍ മുഴുവൻ തളിച്ചതിനു ശേഷം മൃതദേഹം പല കഷണങ്ങളാക്കി വെട്ടി നുറുക്കി കുഴിച്ചു മൂടുകയായിരുന്നു.