ഇനിയുള്ള ദിവസങ്ങൾ നിർണായകം.. അന്യഗ്രഹജീവികൾ ഉടൻ ഭൂമിയിൽ കാല് കുത്തും… ഭൂമിയിൽ ഉൽക്ക പതിക്കും… ഇങ്ങനെ പോകുന്നു പ്രവചനങ്ങൾ ….

ഭൂമിയിൽനിന്ന് അനേകമായിരം പ്രകാശവർഷം അകലെയെങ്കിലും  ജീവനുണ്ടോ എന്ന അന്വേഷണത്തിലാണ് മനുഷ്യൻ. എന്നാല്‍ ഇന്നോളം അത് ശരിവെക്കുന്ന കണ്ടെത്തലുകൾ ഒന്നും ഉണ്ടായിട്ടില്ല. അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിന് ബഹിരാകാശത്തേക്ക് നിരവധി തവണ മനുഷ്യൻ സന്ദേശം അയച്ചെങ്കിലും ഒരുതരത്തിലുമുള്ള പ്രതികരണവും ലഭിച്ചിട്ടില്ല. എന്നാൽ പലരും പലയിടത്തും അനുഗ്രഹ ജീവികളെയും  അവ സഞ്ചരിക്കുന്ന വാഹനത്തെയും കണ്ടു എന്ന് അവകാശപ്പെട്ടുകൊണ്ട് പലരും രംഗത്ത് വന്നെങ്കിലും ഇതില്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. എന്നാൽ അന്യഗ്രഹജീവികളെ കാത്തിരിക്കുന്നവരുടെ നെഞ്ചിൽ തീ കോരിയിടുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത് ടൈം ട്രാവലർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എനോ അലറിക്ക് ആണ്.

ഡിസംബർ എട്ടിന് അന്യഗ്രഹജീവികൾ ഭൂമിയിൽ കാലുകുത്തും എന്നാണ് ഇയാൾ പറയുന്നത്. ഒരു കൂറ്റൻ ഉൾക്കയിൽ ആയിരിക്കും അനുഗ്രഹ ജീവികൾ ഭൂമിയിൽ എത്തുക എന്നും ഇയാൾ പറയുന്നു. 2671 വർഷത്തിൽ നിന്ന് ഭൂമിയിലെത്തിയ ടൈം ട്രാവലർ ആണ് താൻ എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇയാൾ ഇപ്പോൾ നടത്തിയിരിക്കുന്ന പല പ്രവചനങ്ങളും ഭൂമിയുടെ ഭാവിയെ തന്നെ മാറ്റിമറിച്ചേക്കാവുന്ന കാര്യങ്ങളാണ്.

ഭൂമിയിൽ പതിക്കുന്ന കൂറ്റൻ ഉൾക്കയിൽ നിന്നും അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് എത്തുമെന്നും അധികം വൈകാതെ തന്നെ ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹത്തെ കണ്ടെത്തുമെന്നും ഇയാൾ പറയുന്നു.

 ഒരു പുതിയ ഉപകരണം വഴി മറ്റു ക്ഷീരപഥത്തിലേക്ക് മനുഷ്യന് പ്രവേശിക്കാൻ ആകുമെന്നും ഇയാൾ പറയുന്നു. ഇയാൾ നടത്തുന്ന മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം യുഎസിന്റെ പശ്ചിമതീരം സുനാമിയിൽ മുങ്ങും എന്നാണ്. 750 അടി ഉയരമുള്ള സുനാമി യൂ എസ്സിന്‍റെ പടിഞ്ഞാറൻ ഭാഗത്തെ തച്ചുടച്ചു കളയുമെന്നും ഇയാൾ പ്രവചിക്കുന്നു.