ഒരു വലിയ കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് കാളിദാസ് ജയറാം ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നത്. ദേശീയ തലത്തിൽ പോലും അംഗീകരിക്കപ്പെട്ട അഭിനേതാവ് ആയിരുന്നിട്ടു കൂടി മലയാളത്തിൽ വേണ്ടവിധം ശോഭിക്കാൻ കാളിദാസ് ജയറാമിന് കഴിഞ്ഞില്ല. കാളിദാസിന്റെ വിജയങ്ങളൊക്കെയും തമിഴിലാണ്. അതുകൊണ്ടുതന്നെ മലയാളത്തിൽ കാളിദാസന്റേതായി പുതിയ വർക്കുകൾ ഒന്നും അനൗൺസ് ചെയ്യപ്പെട്ടിട്ടില്ല.
ഇതേ കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കാളിദാസ് മനസ്സു തുറക്കുകയുണ്ടായി.
ചില സിനിമകൾ ഒഴിച്ചു നിർത്തിയാൽ മലയാളത്തിലെ തന്റെ തെരഞ്ഞെടുപ്പുകൾ ശരിയായിരുന്നില്ല എന്ന് കാളിദാസ് സമ്മതിക്കുന്നു. താൻ മലയാള സിനിമ അഭിനയിക്കാതിരിക്കാൻ ചില കാരണങ്ങൾ ഉണ്ടെന്ന് കാളിദാസ് പറയുകയുന്നു.
മലയാളത്തിൽ നിന്നും ഇതുവരെ ക്ലിക്ക് ആയ ഒരു ചിത്രം ലഭിച്ചിട്ടില്ല. കുറച്ചു സിനിമകൾ മാറ്റി നിർത്തിയാൽ ഇതുവരെയുള്ള മലയാളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളും ശരിയായിരുന്നില്ല എന്നാണ് നടന്റെ പക്ഷം. മലയാള സിനിമാ കുടുംബത്തിലെ ഒരു അംഗമായി സ്വയം തോന്നുന്നില്ല. ഇതുവരെ മലയാളത്തിൽ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന തരത്തിലുള്ള ഒരു വേഷം ചെയ്യാൻ കഴിഞ്ഞിട്ടില്ല. കാഴ്ചക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു
കണക്ഷൻ ഉണ്ടാകണം. അതില്ലെങ്കിൽ ഒരിക്കലും അവർക്ക് അഭിനയിക്കുന്നവരെ ഇഷ്ടപ്പെടില്ല. മലയാളം ഇൻഡസ്ട്രിക്ക് തന്നോട് താല്പര്യമില്ല എന്നാണ് തോന്നിയിട്ടുള്ളത്. എന്നാൽ തമിഴിൽ നിന്നും ധാരാളം അവസരങ്ങൾ ലഭിക്കുന്നതായും കാളിദാസ് പറഞ്ഞു.