കഴിഞ്ഞ ദിവസമാണ് നയൻതാരക്കും സംവിധായകൻ വിഘ്നേശ് ശിവയ്ക്കും ഇരട്ട കുട്ടികൾ ജനിച്ചത്. ഇരുവരും തങ്ങള്‍ അമ്മയും അച്ഛനും ആയ വിവരം സമൂഹ മാധ്യമത്തിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇവർ ഈ ചിത്രം പങ്കുവെച്ചതോടെ ആശംസകൾ നേർന്നു നിരവധി പേർ രംഗത്ത് വന്നെങ്കിലും പലരും താരത്തെ ചോദ്യം ചെയ്തും വിമർശിച്ചും കമന്റുകൾ രേഖപ്പെടുത്തി.
വിവാഹം കഴിഞ്ഞ് വെറും നാല് മാസം ആയപ്പോഴേക്കും എങ്ങനെ ഇരട്ടക്കുട്ടികൾ ജനിച്ചു എന്നാണ് പലർക്കും അറിയേണ്ടത്. കുട്ടികളുടെ ചിത്രം കണ്ടപ്പോൾ മുതൽ തന്നെ നയൻതാരയുടെയും വിഘ്നേഷന്റെയും വിവാഹ തീയതി വച്ച് കണക്കുകൂട്ടി പലരും വിമർശിക്കാന്‍ മത്സരിക്കുകയാണ്. എന്നാൽ ഇതിനൊന്നും അവർ ഇരുവരും ഇതുവരെ മറുപടി നൽകിയിട്ടില്ല.
അതേ സമയം നയൻ താരയ്ക്ക് വാടക ഗർഭപാത്രത്തിലൂടെയാണ് കുട്ടികൾ ജനിച്ചത് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഇതോടെ പ്രസവിച്ച സ്ത്രീ ആരാണ് എന്നും അവരുടെ പേര് വെളിപ്പെടുത്തണമെന്നുമാണ് ചിലരുടെ ആവശ്യം. പ്രസവിച്ച സ്ത്രീയാണ് യഥാർത്ഥ അമ്മയെന്നും പ്രസവിക്കാത്ത സ്ത്രീ എങ്ങനെ അമ്മയാകും എന്ന് തുടങ്ങിയ വിമർശനവും വ്യാപകമാണ്. നയന്‍ താരയുടെ മാതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇതൊക്കെ ഓരോ വ്യക്തികളുടെയും സ്വകാര്യതയാണെന്നും അവരുടെ താല്പര്യത്തിനനുസരിച്ചാണ് ഇതൊക്കെ തീരുമാനിക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ മറ്റുള്ളവർ ആരും ഇടപെടേണ്ടതില്ല എന്നും ഇതൊക്കെ ഓരോ വ്യക്തിയെയും അനുസരിച്ചാണ് തീരുമാനിക്കേണ്ടത് എന്നും വലിയൊരു വിഭാഗം മാറുവാദം ഉന്നയിച്ചു. വാദങ്ങളും മറു വാദങ്ങളും കൊഴുക്കുമ്പോഴും നയന്‍ താരയും വിഘ്നേശും ഇതുവരെ ഈ വിഷയത്തില്‍ യാതൊരു പ്രതികരണവും അറിയിച്ചിട്ടില്ല.