പുഷ്പ 2ൽ നിന്നും ഫഹദ് ഫാസില്‍ ഔട്ടായോ… അൻവർ സിംഗ് ഷെഖാവത്തായി എത്തുന്നത് ഈ ബോളീവുഡ് താരമോ…… നിർമ്മാതാവ് പ്രതികരിക്കുന്നു….

അല്ലു അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു വൻ വിജയമായി മാറിയ പുഷ്പയുടെ രണ്ടാം ഭാഗത്തിനു വേണ്ടി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാജ്യത്തുടനീളം വന്‍ വിജയമായി മാറിയ ഈ ചിത്രത്തില്‍ മാസ് വില്ലനായി അഭിനയിച്ചത് ഫഹദ് ഫാസിലാണ്. ചിത്രത്തിലെ  ഫഹദിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. അൻവർ സിംഗ് ഷെഖാവത്ത് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദ് ചെയ്തത്. എന്നാൽ രണ്ടാം ഭാഗമെത്തുമ്പോള്‍ ഫഹദിന് പകരം പ്രമുഖ ബോളിവുഡ് താരം ആയിരിയ്ക്കും എന്ന തരത്തില്‍ വാര്ത്തകള്‍ പ്രചരിച്ചിരുന്നു.  അർജുൻ കപൂർ ആയിരിക്കും വില്ലനായി എത്തുക എന്നാണ് പ്രചരണം. സമൂഹ മാധ്യമത്തിൽ അടക്കം ഇതേക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് നവീൻ എർനെനി.

Screenshot 219

 രണ്ടാം ഭാഗത്തിൽ അർജുൻ കപൂർ അഭിനയിക്കുന്നില്ല എന്നും ഫഹദ് തന്നെയായിരിക്കും പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുക എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒരു അടിസ്ഥാനവും ഇല്ലന്നും അദ്ദേഹം പറഞ്ഞു.
Screenshot 220

അതേ സമയം  അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാൻ. രണ്ടാം ഭാഗത്തിന്റെ കൂടുതൽ ചിത്രീകരണവും നടക്കുക പശ്ചിമ ബംഗാളിലെ ബെന്ഗുരയിലാണ്. പ്രധാന രംഗങ്ങളടങ്ങിയ  ആദ്യ ഷെഡ്യൂൾ നടക്കുന്നത് ഇവിടെയുള്ള ഒരു ഗ്രാമ പ്രദേശത്താണ്. പക്ഷേ  ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകളെ കുറിച്ച് ഇതുവരെയും വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.