വെറുതെ ഡയലോഗടി മാത്രമേയുള്ളൂ…നേരിൽ വരാനുള്ള ധൈര്യം ആർക്കുമില്ല… സൂരജ്

ഇത്തവണത്തെ ബിഗ്  ബോസ് ഷോയില്‍ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത് റോബിനും ദിൽഷയും തമ്മിലുള്ള അടുപ്പമാണ്. എന്നാൽ ഇരുവരുടെയും ഇടയിലേക്ക് സൂരജ് എത്തിയതോടെ പുതിയൊരു വിവാദം ഉടലെടുത്തു. അത് സൂരജും ദിൽഷയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ പിന്നീട് ദിൽഷയും റോബിന്നും ആയുള്ള ബന്ധം അവസാനിപ്പിക്കുകയും റോബിൻ മറ്റൊരു ബന്ധത്തിൽ എത്തുകയും ചെയ്തതോടെ മൂന്നു പേർക്കും ഇടയിലുള്ള പ്രശ്നങ്ങൾ എന്നന്നേക്കുമായിട്ട് അവസാനിച്ചു. എന്നാൽ അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സൂരജ് ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ റോബിന്‍ വിശദീകരിക്കുകയുണ്ടായി.

Screenshot 211

 ബിഗ് ബോസിൽ നിന്ന് പുറത്തായി റോബിൻ വന്നപ്പോൾ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അന്ന് നെതർലാണ്ട്സില്‍ ആയിരുന്നു. തനിക്കും റോബിനും ഇടയിൽ എന്നും ചാറ്റ് ചെയ്യുന്ന തരത്തിലുള്ള ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഷോ കഴിഞ്ഞതോടെ ദിൽഷയും റോബിനും വലിയ തിരക്കിലായി. റോബിനുമായി ബന്ധപ്പെട്ട് പലരും  സംസാരിച്ചിരുന്നു. പ്രശ്നം കൂടുതൽ വഷളായതോടെ പിന്നീട് റോബിബുമായി ഒരു തരത്തിലുമുള്ള അടുപ്പവും ഉണ്ടായിട്ടില്ല.

അന്ന് ഉണ്ടായിരുന്ന അത്ര പ്രശ്നം ഇപ്പോൾ ഇല്ല. ദിൽഷാ ബിഗ് ബോസിൽ പോയപ്പോൾ മുതൽ അവൾക്കുവേണ്ടി പുറത്തുനിന്ന് പ്രവർത്തിച്ചിരുന്നു. താനും ദിൽഷയും ഒരുമിച്ചുള്ള അഭിമുഖം പുറത്തുവന്നതോടെ ആണ് പ്രശ്നങ്ങൾ രൂക്ഷമായത്.

Screenshot 212

ആ അഭിമുഖം വന്നതിനുശേഷം വല്ലാതെ ഡി ഫെയിം ചെയ്യപ്പെട്ടു. താൻ പലരുടെയും കണ്ണിൽ ഒരു വില്ലനായി മാറി. എല്ലാ പ്രശ്നത്തിന്റെയും പിന്നിൽ താനാണെന്ന് തരത്തിൽ പ്രചരണം ഉയർന്നു. നാട്ടിൽ വന്നാൽ കാലു വെട്ടി കളയും എന്ന ഭീഷണി പോലും ഉണ്ടായി. 

നാട്ടിലെത്തിയപ്പോൾ ആരെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന് കരുതിയിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. പിന്നീടാണ് മനസ്സിലാകുന്നത് വെറുതെ ഡയലോഗ് അടിക്കുക മാത്രമേ ചെയ്യാറുള്ളൂ, നേരിൽ വരാനുള്ള ധൈര്യം ആർക്കും ഇല്ലന്ന്. സൂരജ് കൂട്ടിച്ചേര്‍ത്തു.