അടിക്കെടാ അടിക്കെടാ എന്ന് അദ്ദേഹം പല പ്രാവശ്യം പറഞ്ഞു…പക്ഷേ കഴിഞ്ഞില്ല… മമ്മൂട്ടിയുടെ ഒപ്പമുള്ള ‘റോഷാക്ക്’ അനുഭവം പങ്കുവെച്ച് ഷറഫുദ്ദീൻ….

വ്യത്യസ്തമായ കഥ പറച്ചിലുമായി തിയേറ്ററിലെത്തിയ റോഷക് എന്ന ഡാർക്ക് ത്രില്ലർ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമാ ഇന്നോളം കണ്ടിട്ടില്ലാത്ത വളരെ വ്യത്യസ്തമായ കഥ പറച്ചിലും ആഖ്യാനശൈലിയും കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. ഈ ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് നടൻ ഷറഫുദ്ദീൻ അവതരിപ്പിച്ചിരിക്കുന്നത്.  മമ്മൂട്ടിയുടെ ഒപ്പമുള്ള അഭിനയത്തെക്കുറിച്ച് അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ  അഭിമുഖത്തിൽ വിശദീകരിക്കുകയുണ്ടായി

Screenshot 208

മമ്മൂട്ടിയുമായി ഒരു ഫൈറ്റ് രംഗം ചിത്രത്തിലുണ്ട്. പക്ഷേ അദ്ദേഹവുമായി നേരിട്ട് ഫൈറ്റ് ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന് ഷറഫുദ്ദീന്‍ പറയുന്നു. അഭിനയിക്കുമ്പോൾപ്പോലും മനസ്സിൽ ഇത് മമ്മൂട്ടിയാണ് എന്ന ചിന്ത ഉണ്ടായിരുന്നു. ഒരു ഷോട്ടിൽ മമ്മൂട്ടി തന്റെ കയ്യിൽ പിടിക്കുന്നുണ്ട്. അദ്ദേഹം പിടിച്ചപ്പോൾ കൈ സ്ലിപ്പായി. അപ്പോൾ അദ്ദേഹത്തോട് നന്നായി പിടിച്ചോളൂ കുഴപ്പമില്ല എന്ന് പറഞ്ഞു. അടുത്ത ടേക്കിൽ മമ്മൂട്ടി ഒരു പിടുത്തം പിടിച്ചു. ശരിക്കും അതോടെ മനസ്സിലായി. നമ്മൾ എങ്ങനെയാണോ അങ്ങോട്ട് കെയർ ചെയ്യുന്നത് അതുപോലെതന്നെ തിരിച്ചും കെയർ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം എന്ന്. ആക്ഷൻ രംഗം ചെയ്യുമ്പോൾ പോലും ഓപ്പോസിറ്റ് നിൽക്കുന്ന ആളിനെ നന്നായി കെയർ ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടി. 

അതുപോലെതന്നെ മമ്മൂട്ടിയെ അടിക്കുന്ന ഒരു രംഗം വളരെ പ്രായസ്സപ്പെട്ടാണ് ഷൂട്ട് ചെയ്തത്. പക്ഷേ എത്ര ശ്രമിച്ചിട്ടും മമ്മൂട്ടിയെ അടിക്കാൻ കൈ പൊങ്ങുന്നില്ല. പക്ഷേ മമ്മൂട്ടി അടിക്കടാ അടിക്കടാ എന്നൊക്കെ പറഞ്ഞു. ഒടുവില്‍  ഫൈറ്റ് മാസ്റ്റർ താന്‍ ഇട്ടിരുന്ന ഷർട്ട് ഇട്ട് ആ രംഗം അഭിനയിക്കാൻ പോയി. ആ രംഗം താന്‍ തന്നെ ചെയ്യാന്‍ മമ്മൂട്ടി പറഞ്ഞതായും ഷറഫുദ്ദീൻ പറയുന്നു.